ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു.
പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ് സ്വാഗതം അറിയിച്ചു.
ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി, സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ, ഡിവിഷൻ കൗൺസിലർമാരായ സുനിൽകുമാർ, അബ്ദുൽ ലത്തീഫ്, സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് ചെയർമാൻ കെ മുഹമ്മദ് സക്കീർ, ട്രസ്റ്റ് സെക്രട്ടറി കെ എ മുഹമ്മദ് ഹാഷിം, ഹെഡ്മാസ്റ്റർ മുഹമ്മദ് സാലി, നസീറ സുബൈർ, നൗഫിയ ഇസ്മായിൽ, അബ്സാർ മുരുക്കോലിൽ, ഷനീർ മഠത്തിൽ, ഫാത്തിമ ഷമ്മാസ്, എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
പൊതുസമ്മേളനത്തിനുശേഷം ജൂനിയർ കലാഭവൻ മണി എന്നറിയപ്പെടുന്ന ശ്രീ രതീഷ് വയലയുടെ “ഒന്ന് ചിരിക്കൂ ഒരു മണിക്കൂർ നേരം” കോമഡി പ്രോഗ്രാമും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബി രേണു യോഗത്തിന് കൃതജ്ഞത അറിയിച്ചു കൊണ്ട് സംസാരിച്ചു.