erattupetta

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ മെമ്പർമാർക്കുള്ള കമ്മ്യൂണിറ്റി കെയർ കാർഡ് പുറത്തിറക്കി

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ – അൽ ബോർഗ് ഡയഗ്നോസ്റ്റിക് സെന്ററുമായി സഹകരിച്ച് പുറത്തിറക്കുന്ന കമ്യൂണിറ്റി കെയർ കാർഡിന്റെ ലോഞ്ചിങ് അൽ ബോർഗിന്റെ ദെയ്‌റ ഓഫീസിൽ വെച്ചു നടന്നു.

ഈരാട്ടുപേട്ട അസോസിയേഷൻ യുഎഇ യുടെ സെക്രട്ടറി റിഫായി , എക്സിക്യൂട്ടീവ് മെമ്പർമാരായ ഹുസൈൻ ഇബ്രാഹിം ,മുഹമ്മദ് ശരീഫ് ,അസ്‌ലം കണ്ടതിൽ , അൽ ബോർഗ് ഡയഗണോസ്റ്റിക് റീജിയണൽ സെയിൽസ് മാനേജർമാരായ മസൂദ് വട്ടകയം ,നിയാസ് ഖാൻ ,

മാർക്കറ്റിങ് എക്സിക്യൂട്ടീവ് സിദ്ധീഖ് ,സെയിൽസ് ഡയറക്ടർ സീറോൺ വിക്ടോറിയ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ജനറൽ മാനേജർ അഹമ്മദ് ഫറൂഖിൽ നിന്നും ആദ്യ കാർഡ് ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ യുടെ പ്രസിഡന്റ് നിഷാദ് വട്ടക്കയം ഏറ്റുവാങ്ങി.

ഇ കമ്യൂണിറ്റി കെയർ കാർഡ് ഉപയോഗിച്ച് ഈരാറ്റുപേട്ട അസോസിയേഷൻ യുഎഈ യുടെ മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ വിധ ലബോറട്ടറി ടെസ്റ്റുകളും, ടെസ്റ്റുകളിൽ 50% ഡിസ്കൗണ്ടും പ്രത്യേക നിരക്കിൽ അഞ്ച് മെഡിക്കൽ ചെക്കപ്പും ലഭിക്കുന്നതാണ്.

അൽ ബോർഗ് ഡയഗണോസ്റ്റിക് സെന്ററിന്റെയും phd ലബോറട്ടറിസിന്റെയും ദുബൈ ,അബുദാബി ,ഷാർജ ,റാസ് അൽ ഖൈമ ,അൽ ഐൻ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ നമ്മുടെ കമ്മ്യൂണിറ്റി കെയർ കാർഡിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *