നടയ്ക്കൽ: ഒരു പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനും, സാമൂഹ്യ മുന്നേറ്റത്തിനും നാന്ദി കുറിക്കുന്നത് അവിടുത്തെ റെസിഡൻ്റ്സ് അസോസിയേഷനുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
നടയ്ക്കൽ കുഴിവേലി മഴവിൽ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഏഴാമത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രദേശത്തിൻ്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു.
പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് അദ്ധ്യക്ഷൻ ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയി നിർവഹിച്ചു.
മേരിക്കുട്ടി സെബാസ്റ്റ്യൻ , ജനറൽ സെക്രട്ടറി വി ടി ഹബീബ് , അഡ്വ. വി പി നാസർ ,ഹബീബ് കപ്പിത്താൻ , കെ.കെ സാദിക് ,റസീന അബ്ദുൽ കരീം ,റിയാസ് റഷീദ് എന്നിവർ സംസാരിച്ചു. പ്രദേശത്ത് ഉത്സവ പ്രതീതി ഉണർത്തിയ സംഗമത്തിന് പത്നി മേരിക്കുട്ടി സെബാസ്റ്റ്യനോടൊപ്പം എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്തിയതും ശ്രദ്ധേയമായി.
കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ കലാ കായിക പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു .ഗാനസന്ധ്യക്കൊപ്പം സ്നേഹ വിരുന്നോടെ സംഗമം സമാപിച്ചു.