teekoy

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വല്യ പാറയ്ക്ക് സമീപം റോഡിലേക്ക് ഉരുണ്ടുവന്നത് കൂറ്റൻ പാറക്കല്ല്

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക് സമീപം റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിൽ ഉരുണ്ടു വന്നു.

ആ സമയം വാഹനങ്ങളോ വഴി യാത്ര കാരോ ഇല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.

റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *