സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ ബി.ജെ.പി.യിൽ ചേർന്നു

Estimated read time 1 min read

സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നു.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മംഗളഗിരി ബൂത്ത് പ്രസിഡൻ്റ് റ്റി . എം . ജോസഫ് (അപ്പച്ചൻ) തട്ടാ പറമ്പിൽ, കോൺഗ്രസ് മുൻ വാർഡ് വൈസ് പ്രസിഡൻ്റ് എ. ആർ സോമൻ ഐക്കരതെക്കേൽ , കേരളാ പട്ടികവർഗ്ഗ ഊരാളി അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ വി.ജി. രാജൻ വെള്ളായിക്കാട്ട് തുടങ്ങിയവർ ഉൾപ്പെടെ മംഗളഗിരി ബൂത്തിൽ നിന്നും 12 വീടുകളിൽ നിന്നായി 35 പേർ പുതിയതായി ബി ജെ പി യിൽ ചേർന്നു.

തീക്കോയി പഞ്ചായത്ത് 20-ാം നമ്പർ മംഗളഗിരി ബൂത്ത് സമ്മേളനത്തോടനുബന്ധിച്ച് മംഗളഗിരി യിൽ നടന്ന ബൂത്ത് സമ്മേളനത്തിൽ വച്ച് പുതിയതായി ബി ജെ പി യിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ.ഡി. രമണൻ ഇട്ടി പറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം ചെയ്യുകയും പുതിയതായി ബി ജെ പി യിൽ ചേർന്നവരെ സ്വീകരിക്കുകയും ചെയ്തു.

പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് അഡ്വ. പി. രാജേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ആർ. സുനിൽകുമാർ, ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ജി മോഹനൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് ജോൺ ആലാനിക്കൽ, മണ്ഡലം കമ്മിറ്റി അംഗം കെ.എം ഗിരീഷ് കൊരട്ടിയിൽ, ന്യൂന പക്ഷ മോർച്ച പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻ്റ് സിബി ജോർജ് കളപ്പുരക്കൽ, പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി എ.ആർ മനോജ് അറക്കൽ, കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം സെക്രട്ടറി രാമകൃഷ്ണൻ കോപ്പറമ്പത്ത്, റ്റി . ഡി മോഹനൻ താന്നിക്കാത്തൊട്ടിയിൽ മഹിളാമോർച്ച പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പുഷ്പലത ഹരിദാസ് കൊണ്ടാട്ടു കുന്നേൽ. പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം സിജി ശ്രീനിവാസൻ പട്ടിയാം ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours