കെ.സി.വൈ.എൽ 2024-25 പ്രവർത്തനോദ്ഘാടനം ബി സി എം കോളേജിൽ നടത്തപ്പെട്ടു

Estimated read time 1 min read

ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 2024-25 പ്രവർത്തനോദ്ഘാടനം കോട്ടയം ബി.സി.എം കോളേജിൽ വെച്ച് നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി പ്രവർത്തനോദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു.

തുടർന്ന് നടന്ന പ്രവർത്തനോദ്ഘാടന സമ്മേളനത്തിൽ കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിക്കുകയും കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ഗീവർഗീസ് അപ്രേം പിതാവ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

സമ്മേളനത്തിന്റെ മുഖ്യാതിഥിയായി സിനിമ സംവിധായകനും താരവുമായ ജോണി ആന്റണി 25 വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്ന കെ സി വൈ എൽ പദ്ധതിയായ Leviora -2024 യുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് സംഘടനയുടെ പ്രവർത്തനവർഷത്തെക്കുളള പ്രവർത്തന മാർഗ്ഗരേഖ കെ.സി.ഡബ്ലിയു.എ പ്രസിഡന്റ് ശ്രീമതി ഷൈനി സിറിയക് ചൊള്ളമ്പേൽ പ്രകാശനം ചെയ്തു.

യുവജനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും യുവജനങ്ങൾ തങ്ങളുടെ ശക്തിയും കഴിവും മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും അഭി.പിതാവ് ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സംഘടനയുടെ അടിസ്ഥാന ശക്തി യൂണിറ്റ് ഘടകങ്ങൾ ആണെന്നും യൂണിറ്റ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുമ്പോൾ ആണ് അവ ഫൊറോനാ ,അതിരുപതാതലങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അതിനാൽ ഈ പ്രവർത്തന വർഷത്തിൽ യൂണിറ്റ് തലങ്ങൾ ശക്തിപ്പെടുത്തുന്നതിനാവിശ്യമായ പദ്ധതികളാണ് അതിരൂപതാ തലത്തിൽ രൂപീകരിക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അതിരൂപതാ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പറയുകയുണ്ടായി.

അതിരൂപതാ ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട് ,സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, ജന. സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ, വൈസ് പ്രസിഡൻ്റ് നിതിൻ ജോസ് പനന്താനത്ത് , ജാക്‌സൺ സ്‌റ്റീഫൻ മണപ്പാട്ട്, ജോയിൻ്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ, ട്രഷറർ അലൻ ജോസഫ് ജോൺ തലയ്ക്കമറ്റത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. വിവിധ യൂണിറ്റുകളിലെ യുവജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം ക്നാനായ സിംഗേഴ്സ് നേതൃത്വം നൽകിയ ഗാനമേളയോട് കൂടി സമ്മേളനം അവസാനിച്ചു.

You May Also Like

More From Author

+ There are no comments

Add yours