ramapuram

കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിനാചരണം

രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ കോട്ടയം, ഭാരതീയ ചികിത്സ വകുപ്പ്, രാമപുരം ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും, വേവിക്കാത്ത ഭക്ഷണങ്ങളുടെ പ്രദർശനവും, യോഗ ഡാൻസും നടത്തപ്പെട്ടു.

രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ നിർവഹിച്ചു .മെഡിക്കൽ ഓഫീസർ ഡോക്ടർ സീനിയ അനുരാഗ് സ്വാഗതം ആശംസിച്ചു .

മെമ്പർ ജോഷി ജോസഫ് , യോഗ ഇൻസ്ട്രക്ടർ ഹരി പ്രസാദ് , ഹെഡ് മിസ്സ്‌ട്രെസ്‌ മിനിമോൾ , പി റ്റി എ പ്രസിഡന്റ് അനിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗ ഡാൻസും വേവിക്കാത്ത അവിയൽ, തോരൻ, നാരങ്ങാ ചെമ്പരത്തി പൂവ് പാനീയം തുടങ്ങിയവ കാണികൾക്കു പുതിയ അനുഭവം പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *