kottayam

പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങളോടുള്ള വെല്ലുവിളി: സജിമഞ്ഞക്കടമ്പിൽ

കോട്ടയം: സാമ്പത്തിക ഞെരുക്കത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കവും നിയമന നിരോധനവും യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജിമഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

വിലക്കയറ്റം മൂലം സാധാരണക്കാർ നട്ടം തിരിയുമ്പോൾ അശ്വാസമായി സപ്ലെക്കോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

അടിയന്തിരമായി സപ്ലെക്കോയിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നെൽ കർഷകരുടെ നെല്ല് സംഭരണത്തിന്റെ തുക ഉടൻ നൽകാൻ തയ്യാറകണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് വർക്കിംഗ് ചെയർമാൻ ഡോ ദിനേശ് കർത്താ അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പ്രെഫ ബാലു ജി വെള്ളിക്കര, സംസ്ഥാന ഓഫീസ് ചാർജ് ജനറൽസെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷർ റോയി ജോസ്, ജനറൽ സെക്രട്ടറിമാരയ അഡ്വ: സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് അമ്പലാറ്റിൽ. യൂത്ത് ഫ്രണ്ട് സംസ്ഥന കോർഡിനേറ്റർ ടിജോ കൂട്ടുമ്മേൽകാട്ടിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *