general

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു. പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ആൽബർട്ട് റ്റോമി അധ്യക്ഷപദം വഹിക്കുകയും കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ്. പി. സ്റ്റീഫൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.

തുടർന്ന് 2024 – 2025 പ്രവർത്തന വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ കെ സി വൈ എൽ അതിരൂപത ജോ. സെക്രട്ടറിയും കൈപ്പുഴ ഫൊറോന ഇൻചാർജും ആയ ബെറ്റി തോമസ് പ്രകാശനം ചെയ്തു.

യോഗത്തിന് ഫൊറോന സെക്രട്ടറി മെൽവിൻ എബ്രഹാം സ്വാഗതം ആശംസിക്കുകയും ഫൊറോന ചാപ്ലയിൻ റെ.ഫാ. ടെസ്വിൻ വെളിയംകുളത്തേൽ ആമുഖ സന്ദേശം നൽകുകയും കൈപ്പുഴ ഫൊറോന വികാരി റെ.ഫാ. സാബു മാലിത്തുരുത്തേൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഫൊറോനയിലെ യുവജനങ്ങളെ ആദരിച്ചു. കെ സി വൈ എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി സന്നിഹിതനായിരുന്നു. ഫൊറോന ട്രഷറർ ടിനോ ചാക്കോ യോഗത്തിന് നന്ദി അറിയിച്ചു. 50 ഓളം യുവജനങ്ങൾ പങ്കെടുത്ത സമ്മേളനം ഏകദേശം നാലുമണിയോടുകൂടി അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *