pravithanam

‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ

പ്രവിത്താനം : ലിംഗസമത്വത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് പുതിയ അധ്യയന വർഷത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ സ്കൂളിൽ എത്തി. ലിംഗ വിവേചനത്തിന്റെ അതിർവരമ്പുകൾ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ ആ മാറ്റം ഉൾക്കൊണ്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോം ഏവരുടെയും ശ്രദ്ധ നേടി. ധരിക്കാൻ സൗകര്യപ്രദമായ പുതിയ യൂണിഫോം തങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. Read More…

pravithanam

ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്ക് പ്രവേശിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ

പ്രവിത്താനം: രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം ആവേശത്തോടെ സ്കൂളിലെത്തിയ വിദ്യാർഥികളെ മധുര പലഹാരങ്ങൾ നൽകിയും നവാഗതരായ വിദ്യാർത്ഥികളെ ഒപ്പം പ്രത്യേക സമ്മാനങ്ങളും നൽകി എതിരേറ്റ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. സ്കൂൾതല പ്രവേശനോത്സവം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ വിനോദ് ചെറിയാൻ വേരനാനി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ പകർന്ന പഴമയുടെ സംസ്കാരത്തിന്റെ മാതൃകകൾ വിദ്യാർത്ഥികൾ പിന്തുടരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന Read More…

pravithanam

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ‘ഡിജി വിസ്ത’ സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ പ്രകാശനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഫലമായി വായനയുടെ രീതിയും സ്വഭാവവും മാറിയിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഡിജിറ്റൽ വായനയുടെ പ്രസക്തി വളരെ വലുതാണ്. ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ തയ്യാറാക്കിയ ഡിജിറ്റൽ Read More…

pravithanam

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവാർഡ് കരസ്ഥമാക്കി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ

പ്രവിത്താനം: കഴിഞ്ഞ ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാന സർക്കാരിന്റെ ‘ലഹരിമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിലും സമൂഹത്തിലും നടത്തിയത്. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ ക്ലാസ്സോടെ ആരംഭിച്ച ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് പ്രവിത്താനം ടൗണിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലിയും തുടർന്ന്ടൗണിൽ ലഹരിവിരുദ്ധ സന്ദേശം Read More…