poonjar

മലയാളി കന്യാസ്ത്രീകളെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു

പൂഞ്ഞാർ: ഛത്തീസ്‌ഗഢിൽ മലയാളി കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗം ജില്ലാ ട്രഷറർ സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ഇഎ സവാദ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി കെ ശശീന്ദ്രൻ ,ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, ജില്ലാ കമ്മിറ്റി അംഗം കെ ആർ അമീർ, ബ്ലോക്ക് സെക്രട്ടറി Read More…

poonjar

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല നടത്തി

പൂഞ്ഞാർ :ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ, കള്ള കേസുണ്ടാക്കി, അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന രണ്ട്‌ മലയാളി കന്യാസ്ത്രീകളെ, മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, മെഴുകുതിരികൾ കത്തിച്ചു പിടിച്ചുകൊണ്ട് പ്രതിഷേധ സമര ജ്വാല നടത്തി. കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം കപടമായി പ്രകടിപ്പിച്ചുകൊണ്ട്, കീരിടവും കേക്കുമായി നടക്കുന്ന ബിജെപി, വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തെയും മറ്റ് ന്യൂന പക്ഷ വിഭാഗങ്ങളെയുംപീഡിപ്പിക്കുകയും, ജയിലിൽ ഇടുകയുമാണെന്ന്, പ്രതിഷേധ ജ്വാല ഉൽഘാടനം ചെയ്തു കൊണ്ടു മുല്ലപെരിയാർ സംരക്ഷണ സമിതി Read More…

poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ

പൂഞ്ഞാർ: പൂഞ്ഞാർ 108-ാം നമ്പർ എസ്എൻഡിപി ശാഖായോഗം വക മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുവിലിക്ക് വിപുലമായ ക്രമീകരണങ്ങൾ തയ്യാറായിക്കഴിഞ്ഞു. ശ്രീനാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത ഈ ക്ഷേത്ര സങ്കേതം മധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നാണ്. ബലിതർപ്പണത്തിനായി എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ദേവസ്വം വകയായി പ്രഭാതഭക്ഷണ വിതരണവും ഉണ്ട്. പുണ്യം നിറഞ്ഞ പൂഞ്ഞാറിന്റെ തീരത്തുള്ള ഈ ബലിതർപ്പണ കേന്ദ്രത്തിൽ അന്നേദിവസം തില ഹോമവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ പിതൃ Read More…

poonjar

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം പുഷ്പാർച്ചന നടത്തി ആചരിച്ചു

പൂഞ്ഞാർ: ആദരണീയനായ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ, രണ്ടാം ചരമ വാർഷികം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ, പുഷ്പാർച്ചന നടത്തി ആചരിച്ചു. പരിപാടികൾക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ, ഡിസിസി മെമ്പർ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു,സണ്ണി കല്ലറ്റ്,സജി കൊട്ടാരം, മാത്യു തുരുത്തേൽ, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, M C തോമസ്, ചാണ്ടികുഞ്ഞ് മുതലകുഴിയിൽ,അനീഷ്‌ ഇളംതുരുത്തിയിൽ, സണ്ണി Read More…

poonjar

ഷോൺ ജോർജിന് സ്വീകരണം നൽകി

പൂഞ്ഞാർ: ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ജോർജിന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. പനച്ചിപ്പാറ ടൗണിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ്,ജനറൽ സെക്റട്ടറി ശ്രീകാന്ത് എം എസ്, പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ഗോപകുമാർ, ടോമി ഈറ്റത്തൊട്ട്,സന്തോഷ്‌ കൊട്ടാരത്തിൽ, ആനിയമ്മ സണ്ണി, അനിൽ കുമാർ മഞ്ഞപ്ലാക്കൽ, സജി സിബി, സജി കഥളിക്കട്ടിൽ, ബേബിച്ചൻ അലക്കപ്പറമ്പിൽ, ജിനോയ് കടപ്ലാക്കൽ, സെബാസ്റ്റ്യൻ വിളയാനി, ലെൽസ് Read More…

poonjar

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ (എം) പൂഞ്ഞാർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. AITUC നേതാവ് സി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. CPI (M) ലോക്കൽ സെക്രട്ടറി ചുമതലയുള്ള കെ ശശി, AITUC നേതാക്കളായ പി. എൻ ദാസപ്പൻ, കെ.എസ് രാജു, CITU നേതക്കളായ കെ റെജി, പി.ജി പ്രമോദ് കുമാർ, വിമൽ തങ്കച്ചൻ, Read More…

poonjar

അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ നിര്യാതനായി

പൂഞ്ഞാർ : അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ (86) തുണ്ടത്തിൽകരോട്ട് (ഗോകുലം) റിട്ട. എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ അന്തരിച്ചു. പരേതയായ ഉമാദേവി ആണ് ഭാര്യ. മക്കൾ :സുധ അരുൺ (മഹാരാഷ്ട്ര), ജ്യോതി മനോജ്‌ ( ബാംഗ്ലൂർ) മരുമക്കൾ അരുൺകുമാർ ( റെയിൽവേ, മഹാരാഷ്ട്ര ), മനോജ്‌ ബാലചന്ദ്രൻ, (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം

പൂഞ്ഞാർ: 108ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഭാഗമായ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം. ആഡിറ്റോറിയത്തിൽ നടന്ന സമൂഹപ്രാർത്ഥനക്കുശേഷം ഭക്തർ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് വലിയമ്പലത്തിനുള്ളിലേക്ക് കടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്‌ജു അനന്തഭദ്രത്ത് സ്കന്ദ ശക്തി പൂജക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖായോഗം ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. എല്ലാ മാസവും ആദ്യത്തേതും മൂന്നാമത്തേയും ചൊവ്വാഴ്ച്ചകളിൽ ക്ഷേത്രത്തിൽ സ്കന്ദശക്തി പൂജയുണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം തന്ത്രിയും Read More…

poonjar

ഹെലൻ കെല്ലർ അനുസ്മരണം നടത്തി

പൂഞ്ഞാർ : സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണം നടത്തി. യോഗം സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനു സുഭാഷ് ഉദ്ഘാടനം ചെയ്തു ,ഹെഡ് മിസ്ട്രസ് ഏ ആർ അനുജ വർമ്മ , താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത ഷിജി, രാജേഷ് കർത്ത എന്നിവർ സംസാരിച്ചു.

poonjar

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലഹരി വിരുദ്ധ ദിനാചാരണം വിപുലമായ പരിപാടികളോടെ ആചരിച്ചു

പൂഞ്ഞാർ : കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലഹരി വിരുദ്ധ ദിനാചാരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ദിനാചാരണത്തോട് അനുബന്ധിച്ച് ക്യാമ്പസ്സിൽ മെഗാ സിഗ്ന്നേച്ചർ ക്യാമ്പയിൻ നടത്തി. ബഹു : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ ഓൺലൈൻ ആയി കോളേജിലെ എല്ലാ വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു. കാര്യപരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എം വി രാജേഷ്, കോളേജ് ഡീൻ ശ്രീമതി Read More…