politics

സെബാസ്റ്റ്യൻ.എം.ജെ. പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി

ഈരാറ്റുപേട്ട: നമ്മുടെ നാടിന്റെ പ്രധാന കൃഷിയായ റബർ വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കർഷകർക്ക് യു.ഡി.എഫ്.ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിവന്നതും, പിന്നീട് ഇടതു സർക്കാർ അട്ടിമറിച്ചതുമായ താങ്ങുവില 250 ആദ്യ പടിയായി നൽകും തുടർന്ന് അതിന് വർദ്ധനവ് ഉണ്ടാകുമെന്നും സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ. പ്രഖ്യാപിച്ചു. മണ്ഡലത്തിൽ മൂവായിരം കോടിയുടെ വികസനം നടത്തിയെന്ന് ഫ്ളക്സ് ബോർഡ് വെക്കുന്നവർ അത് എവിടെയാണ് എന്ന് കൂടി ചൂണ്ടികാണിച്ചാൽ കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്വീകരണങ്ങളിലായി യു.ഡി.എഫ്. നേതാക്കളായ Read More…

politics

സ്ഥാപനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും ജോസ് കെ മാണിയുടെ ഓട്ടപ്രദക്ഷിണം

പാലാ : മണ്ഡലംതല പര്യടന പരിപാടികൾ പൂർത്തീകരിച്ചതിനു ശേഷം നിയോജകമണ്ഡലത്തിലെ സ്ഥാപനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും വോട്ട് അഭ്യർത്ഥിച്ച് വോട്ടപ്രദക്ഷിണം നടത്തുകയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയപ്പോൾ ഏറെനേരം ഭക്തജനങ്ങൾക്കൊപ്പം ക്ഷേത്രാങ്കണത്തിൽ ചിലവഴിച്ചു.രാവിലെ രാമപുരം, പ്രവിത്താനം മേഖലകളിലെ സ്ഥാപനങ്ങളിലും സ്വാശ്രയ സംഘങ്ങളിലുമെത്തി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. അവിടെയുള്ള രണ്ട് കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.കടനാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഹാപ്രസാദമൂട്ട് ചടങ്ങിലും സംബന്ധിച്ചു. കൊടുംമ്പിടിയിലെ സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റിയുടെ വിസിബ് Read More…

politics

പ്രളയം തകർത്ത കൂട്ടിക്കലിനെ വീണ്ടെടുക്കും : പി സി ജോർജ്

കൂട്ടിക്കൽ : പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ മേഖലയോട് സംസ്ഥാന സർക്കാരും,MLA യും കഴിഞ്ഞ 5 വർഷം കാട്ടിയ കടുത്ത അലംഭാവം ഒരു തരത്തിലും നീതികരിക്കാനാകാത്തതാണെന്നും മേഖലയിലെ മുണ്ടക്കയം – ഇളംകാട് – വാഗമൺ റോഡ്, പൂഞ്ഞാർ- കൈപ്പള്ളി-ഏന്തയാർ റോഡ് ഉൾപ്പെടെയുള്ള നിരവധി റോഡുകൾ ഇതുവരെ പൂർത്തീകരിക്കാനാകാത്തത് നിലവിലെ ജനപ്രതിനിധിയുടെ കഴിവുകേടാണെന്നും പിസി ജോർജ് പറഞ്ഞു. കൂടാതെ മൂപ്പൻമല പാലവും നിരവധി നടപ്പാലങ്ങൾ ഉൾപ്പെടെ പുനർ നിർമ്മിക്കാത്തതും പ്രളയത്തെ തുടർന്ന് കൃഷി സ്ഥലം നഷ്ടപ്പെട്ടവർക്ക് വേണ്ടി വേണ്ടത്ര നഷ്ട Read More…

politics

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മീനച്ചിൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

പാലാ :യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മീനച്ചിൽ മണ്ഡലം കമ്മിറ്റി കിഴപ്പറയാർ ഫിലിപ്പ് ജോസഫ് പുത്തൻപുരയുടെ വസതിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ രാജൻ കൊല്ലം പറമ്പലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സ്ഥാനാർത്ഥി മാണി സി കാപ്പൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് ഷിബു പൂവേലിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ് വൈസ് പ്രസിഡണ്ട് വിജയകുമാരി പഞ്ചായത്ത് Read More…

pala politics

ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും : അഡ്വ. ഷോൺ ജോർജ്

പാലാ: ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ സംരഭകത്വം തിരിച്ചു പിടിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ജോലി തേടുന്നവർക്ക് പകരം ജോലി നൽകുന്നവരെ സൃഷ്‌ടിക്കാനുള്ള സാഹചര്യം ഒരുക്കും. കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പനങ്ങളെ കേവലം അസംസ്‌കൃത വസ്‌തുക്കളായി വിൽക്കാതെ മൂല്യ വർദ്ധനവ് നടത്തുന്ന അഗ്രോ Read More…

politics

പാലായിൽ ഇൻഫോസിറ്റി എന്നത് പ്രതിജ്ഞയാണ് : ജോസ് കെ മാണി

തലപ്പലം: പാലായിൽ ഇൻഫോസിറ്റി എന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല പ്രതിജ്ഞയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.ഇൻഫോസിറ്റിയും ട്രിപ്പിൾ ഐടിയും സയൻസ് സിറ്റിയും ഒരു ശൃംഖല പോലെ പ്രവർത്തിക്കുന്ന മേഖലയാക്കിഈ പ്രദേശത്തെ മാറ്റിയെടുക്കും. പ്രാദേശിക സാധ്യതകൾ കണ്ടെത്തി പിൽഗ്രിം ടൂറിസവും മൗണ്ടൻ ടൂറിസവും സംയോജിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും. പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന തലപ്പലവും, തലനാടും, മൂന്നിലവും, മേലുകാവിലും വികസനമെത്തിയത് ഈ പഞ്ചായത്തുകൾ പാലായോട് കൂട്ടി ചേർത്തതിനു ശേഷം മാത്രമാണ്.നല്ല റോഡുകളോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതെ സാധാരണ ജനജീവിതം Read More…

politics

എഫ്സിആർഎ രജിസ്ട്രേഷൻ നിയന്ത്രണം; കേന്ദ്രസർക്കാർ നീക്കം അപലപനീയം : മാണി സി കാപ്പൻ

എഫ്സിആർഎ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും സാമൂഹ്യനീതിക്ക് വെല്ലുവിളിയാണെന്ന് മാണി സി കാപ്പൻ എംഎൽഎ. കേന്ദ്രം നീക്കം ചാരിറ്റി പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മേൽ അതീശത്വം സ്ഥാപിക്കുവാനും, അവയുടെ നിയന്ത്രണം ഏറ്റെടുക്കുവാനുമുള്ള ശ്രമങ്ങളാണ്. കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് ഉപയോഗിച്ച് കത്തോലിക്കാ സഭ ഉൾപ്പെടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം എന്നും മാണി സി കാപ്പൻ ആരോപിച്ചു. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളായ ലക്ഷക്കണക്കിന് ആളുകൾ കേന്ദ്രസർക്കാരിന്റെ Read More…

politics

സെബാസ്റ്റ്യൻ എം ജെ.യ്ക്ക് വൻ സ്വീകരണമൊരുക്കി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് പ്രവർത്തകർ ആവേഷകരമായ സ്വീകരണമൊരുക്കി. തെക്കേക്കര എട്ട് പങ്കിൽ നിന്നും ആരംമ്പിച്ച പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിന്റെ മതേതര മനസിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു. നാണ്യ വിളകളുടെ വ്യാപാര കേന്ദ്രമാണ് ഈരാറ്റുപേട്ട. വാഹന വ്യാപാര രംഗത്തും, ചെറുകിട കച്ചവട രംഗത്തും Read More…

politics poonjar

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പാറത്തോട് പഞ്ചായത്തിൽ ഇന്ന് നടന്നു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് പഞ്ചായത്തിൽ ഇന്ന് നടന്നു. രാവിലെ 8.30 പാറത്തോട് ഗ്രാമപഞ്ചായത്തിലെ ആനക്കല്ലിൽ നിന്ന് ആരംഭിച്ച പര്യടനം സിപിഐ (എം) കോട്ടയം ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്രീ. കെ രാജേഷ് ഉദ്ഘാടനം ചെയ്തു. വി ജെ കുര്യാക്കോസ്, കെ റ്റി പ്രമദ്, ഓ പി എ സലാം, സാജൻ കുന്നത്ത്, തോമസ് കട്ടക്കൽ, ജോസ് കൊച്ചുപുര, അസീസ്, ജോളി മടുക്കക്കുഴി, ബാബു Read More…

politics

എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ കത്തീഡ്രൽ പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു

പാലാ: ഇന്ന് രാവിലെ ഷോൺ ജോർജ് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന തിരുകർമ്മങ്ങളിലും പ്രദിക്ഷിണത്തിലും പങ്കെടുത്തു. തുടർന്ന് വിശ്വകർമ്മ സഭയുടെ താലൂക്ക് സമ്മേളനത്തിലും ബിഡിജെഎസ് പാലാ നിയോജക മണ്ഡലം വനിതാ സമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് എലിക്കുളം, കൂരാലി, മുത്തോലി, പനക്കപ്പാലം, പച്ചാത്തോട്, പൂവരണി വായനശാല, അന്തീനാട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കുടുംബയോഗങ്ങളിലും പാർട്ടി കമ്മറ്റികളിലും പങ്കെടുത്തു. പെസഹാ വ്യാഴവും ദുഖ: വെള്ളിയും പ്രമാണിച്ച് ആ Read More…