erumely politics

വന്യമൃഗ ശല്യത്തിൽ നിന്നും ഈ നാടിനെ എന്ത് വില കൊടുത്തും സംരക്ഷിക്കും : പി.സി ജോർജ്

എരുമേലി : വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിൽ ഈ സർക്കാരും ജനപ്രതിനിധിയും പൂർണ്ണ പരാജയമാണെന്ന് പിസി ജോർജ് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്ന് മാത്രവുമല്ല വന്യ മൃഗ ശല്യത്താൽ തങ്ങളുടെ കൃഷിയും ജീവനുപോലും ഭീഷണിയായ ഈ വിഷയത്തിൽ താൻ ജനപ്രതിനിധിയാകുന്ന പക്ഷം എന്ത് വിലകൊടുത്തും ശാശ്വത പരിഹാരം കാണുമെന്നും പിസി ജോർജ് പറഞ്ഞു. എരുമേലി പഞ്ചായത്തിലെ വാഹന പര്യടനം രാവിലെ 8.30 ന് ചേനപ്പാടി, കിഴക്കേക്കരയിൽ ബിജെപി കോട്ടയം Read More…

politics

നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി

പാലാ: നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രണ്ടായിരത്തിൽ അധികം ബൈക്കുകൾ പങ്കെടുത്ത ഭീമൻ മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചത്. ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപിയുടെയും എൻ ഡി എ യുടെയും സംഘബലം ഒരിക്കൽ കൂടി പാലാ നഗരതെയും എതിരാളികളെയും ബോധ്യപ്പെടുത്തിയ വമ്പിച്ച പ്രകടനമായിരുന്നു ബിജെപി ആസൂത്രണം ചെയ്തത്. Read More…

politics

മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന്

പാലാ: മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന് വൈകുന്നേരം രാമപുരത്ത്. വൈകുന്നേരം നാല് മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിക്കുക. യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും റോഡ് ഷോയിൽ പങ്കെടുക്കും. യുഡിഎഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം, കൺവീനർ മാത്തച്ചൻ പുതിയിടത്തുചാലിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്താറാം, ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം, ഡിസിസി ജനറൽ സെക്രട്ടറി Read More…

politics

എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗാ ബൈക്ക് റാലി

പാലാ: എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗാ ബൈക്ക് റാലി നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് സിനിമാതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലാ ഭരണങ്ങാനത്ത് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ബൈക്ക് റാലി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നും റാലിയിൽ പങ്കെടുക്കുന്നവർ ഉച്ചക്ക് 2.30 ന് ചെറു ബൈക്ക് റാലിയായി ഭരണങ്ങാനത്ത് എത്തിചേരും. തുടർന്ന് ഭരണങ്ങാനത്ത് നിന്നും ആരംഭിക്കുന്ന മെഗാ ബൈക്ക് Read More…

politics

ഈസ്റ്റർ ദിനത്തിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് മാണി സി കാപ്പൻ

പാലാ: ഈസ്റ്റർ ദിനത്തിൽ വീടിന് സമീപമുള്ള ഇളന്തോട്ടം സെൻ്റ് ആൻ്റണീസ് ആബർട്ട് പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുത്തശേഷം പ്രചരണ തിരക്കുകളിലേക്ക് കടന്ന് മാണി സി കാപ്പൻ. സ്വകാര്യ സന്ദർശനങ്ങൾ നടത്തിയും കുടുംബയോഗങ്ങളിൽ പങ്കെടുത്തും അദ്ദേഹം വോട്ട് തേടി. കേരളത്തിലെ യുഡിഎഫ് അനുകൂല വികാരത്തിനൊപ്പം ആണ് പാലായുടെ മനസ്സ് എന്നും വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തന്റെ വിജയം ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

politics

എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജ് ഈസ്റ്റർ ദിനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി തിരക്കിൽ

പാലാ: ഈസ്റ്റർ ദിനമായ ഇന്നലെയും എൻ ഡി എ സ്ഥാനോർത്ഥി ഷോൺ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പുലർച്ചെ അഞ്ചരക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമ്മിത്വത്തിൽ നടന്ന വിശുദ്ധവാര തിരുകർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് എലിക്കുളം, മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനം നടത്തുകയും കടകൾ കയറി വോട്ട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എലിക്കുളം Read More…

politics

ഈസ്റ്റർ ദിനത്തിലെ കുടുംബ സംഗമങ്ങൾ ആഘോഷങ്ങളാക്കി ജോസ് കെ മാണി

പാലാ: ഈസ്റ്റർ ദിനത്തിൽ ഇടവക ദേവാലയമായ കത്തീഡ്രൽ പള്ളിയിലെ തിരുക്കർമ്മങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി കുടുംബസമേതം പങ്കെടുത്തു.എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് ഇന്ന് അവധിയായിരുന്നു. ബൂത്തുകൾ കേന്ദ്രീകരിച്ച് എൽഡിഎഫ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി. പകൽ മുഴുവൻ നിയോജക മണ്ഡലത്തിലെ പല ഭാഗങ്ങളിൽ ജോസ് കെ മാണി എത്തുകയും പ്രാദേശിക എൽഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വിവിധ സ്ഥാപനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. വൈകുന്നേരം മുതൽ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമങ്ങൾ സ്ഥാനാർത്ഥിയുടെ Read More…

politics

ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് സെൻ്റ് റീത്താസ് സ്‌കൂൾ അധികൃതർ പാലായിൽ എത്തി

പാലാ: എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിനായി വോട്ട് തേടി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂൾ പി ടി എ ഭാരവാഹികൾ പാലായിൽ എത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് ജോഷിയുടെ നേതൃത്വത്തിൽ വനിതാ ഭാരവാഹികളും അടക്കം ഏഴ് അംഗ സംഘമാണ് പാലായിൽ എത്തിയത്. പാലാ കുരിശുപളളി കവലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയ സംഘത്തെ ഷോൺ ജോർജും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പാലാ നഗരസഭാ പരിധിയിലുള്ള വിവിധ കന്യാസ്‌ത്രീ മഠങ്ങളിൽ സന്ദർശനം Read More…

politics

പൊതു ഇടങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് ജോസ് കെ മാണി

പാലാ: നിയോജകമണ്ഡലത്തിലെ പൊതു ഇടങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.എൽഡിഎഫ് പ്രവർത്തകരോടും നേതാക്കന്മാരോടുമൊത്ത് വലിയ ആത്മവിശ്വാസത്തോടെ വോട്ടുറപ്പിക്കുന്ന പ്രവർത്തനത്തിലാണ് സ്ഥാനാർത്ഥി. ബൂത്ത് തലങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളിൽ എൽഡിഎഫ് കേന്ദ്രങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇൻഫോസിറ്റി പ്രാവർത്തികമാക്കുമെന്ന മുഖ്യ വാഗ്ദാനത്തോടൊപ്പം പാലായുടെ സമഗ്ര വികസനം പ്രധാന ചർച്ചയാക്കിയാണ് എൽഡിഎഫ് വോട്ട് അഭ്യർത്ഥിക്കുന്നത്. വരുന്ന നാല് ദിവസങ്ങളിൽ പരമാവധി വീടുകൾ കയറിയിറങ്ങി പാലായുടെ വികസന മുരടിപ്പ് പ്രധാന വിഷയമായി ഉന്നയിക്കാനും Read More…

politics

പാലായെ കുറിച്ചുള്ള എന്റെ സ്പ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് : അഡ്വ.ഷോൺ ജോർജ്

പാലാ: പാലായെ കുറിച്ചുള്ള എന്റെ സ്പ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും താൻ വ്യക്തമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പാലാ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. രാജ്യത്ത് വളരുന്ന ഒരേഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ, അത് ഭാരതീയ ജനതാ പാർട്ടിയാണ്. പത്ത് വർഷം മുമ്പ് ബിജെപിയൊട് ഉണ്ടായിരുന്ന മനോഭാവമല്ല ഇന്ന് ആളുകൾക്ക് ഉള്ളത്. പത്ത് വർഷത്തിലധികമായി ഈ രാജ്യത്ത് നരേന്ദ്രമോദി Read More…