പാലാ: മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെകുറിച്ചു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിനും വ്യക്തവും, കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യരംഗത്ത് പൊതുജനങ്ങൾക്കു അനുഗ്രഹമായി മാറും മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഡ്രഗ് ഇൻഫർമേഷൻ സെന്ററെന്നു പാലാ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ രോഗശമനം ഉറപ്പാക്കാൻ സെന്ററിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ Read More…
pala
ട്വന്റി20 പാർട്ടി പ്രതിനിധി സമ്മേളനം പാലായിൽ
പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ്, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗീസ്, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പങ്കെടുക്കും.
പാലാ സിന്തറ്റിക് ട്രാക് നവീകരണത്തിന് ഡി.പി.ആർ തയ്യാറാവുന്നു; എൻജിനീയർമാർ എത്തി
പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിലെ കെ.എം.മാണി സാന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിനും മററു അറ്റകുറ്റപണികൾക്കുമായി സംസ്ഥാന ബജറ്റിൽ ഏഴു കോടി രൂപ തുക വകവരുത്തിയതിൻ്റെ ഭാഗമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കം. തുടർച്ചയായ കാലവർഷക്കെടുതി മൂലം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് വളരെയേറെ കേടുപാടുകൾ വരുത്തിയിരുന്നു. സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ്റെ എൻജിനിയർമാരാണ് ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ഉപാദ്ധ്യക്ഷ ലീനാ സണ്ണി മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ Read More…
പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ ഇൻറർസ്റ്റേറ്റ് സർവ്വീസ് ആരംഭിച്ചു; കോയമ്പത്തൂർ സർവ്വീസ് ഉടൻ
പാലാ: പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർ സംസ്ഥാന സർവ്വീസിന് തുടക്കം. പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവ്വീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7 30 ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സർവ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും. ഇതോടൊപ്പം കോയമ്പത്തൂരിലേക്കും അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സർവ്വീസ് കൂടി തുടങ്ങും. പാലാ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ Read More…
ആർ വി റോഡ് ഉദ്ഘാടനം 10 ന്
പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം 10 ന് രാവിലെ 9.30 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. വാർഡ് കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി മാത്യുസെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രസിഡൻ്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ എസ് തോമസ് തുടങ്ങിയവർ Read More…
കൃഷി വിസ്മയം: പുതു തലമുറയ്ക്ക് പ്രചോദനമാകും: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ: കാർഷിക രംഗത്ത് കർഷക ഉൽപാദക കമ്പനികൾ വിസ്മയ സാന്നിദ്ധ്യമായി മാറുന്നതായി പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി കരൂർ സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ നടത്തിയ കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, കെയർ ഹോം Read More…
പാലായിൽ നിന്നും തെങ്കാശിക്ക് 8 -ആം തീയതി മുതൽ പുതിയ ബസ് സർവ്വീസ്
പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് 08/02/2024 മുതൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിടുന്നത്. എല്ലാ ദിവസവും വൈകിട്ടു 3 മണിക്കു പാലായിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തും. 213 രൂപയാണ് ചാർജ്. പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ Read More…
കെ- സ്മാർട്ടിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് പാലാ നഗരസഭയിൽ
പാലാ : KSMART സോഫ്റ്റ്‌വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചതിന്റെ ഉത്ഘാടനം ബഹു. നഗരസഭാ ചെയർമാൻ ശ്രീ. ഷാജു. വി. തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വൈസ് ചെയ്ര്പേഴ്സൻ ശ്രീമതി ലീന സണ്ണി പുരയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സന്ധ്യ ആർ, ബിജു പാലുപ്പടവിൽ തുടങ്ങിയവരും ലെൻസ്ഫഡ് മുൻ സംസ്ഥാന സെക്രട്ടറി പി Read More…
നവകേരള സദസില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മൂന്നും പരിഹരിച്ചു; സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്‍ തോമസ് ചാഴികാടന്‍
പാലായിലെ നവകേരള സദസില്‍ താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി തോമസ് ചാഴികാടന്‍ എംപി. റബറിന്റെ വിലസ്ഥിരതാ ഫണ്ട്, പാലായിലെ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണം എന്നീ വിഷയങ്ങളാണ് നവകേരള സദസ്സില്‍ താന്‍ ഉന്നയിച്ചത്. ഇതു മൂന്നും സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 ആക്കി ഉയര്‍ത്തി. ചെറുതെങ്കിലും സാമ്പത്തിക ഞെരുക്കത്തിനിടെ Read More…
കേരള ബജറ്റ്;പാലാ സ്റ്റേഡിയം പുനരുദ്ധാരണം ; നന്ദി പറഞ്ഞ് നഗരസഭ
പാലാ: തുടർച്ചയായ പ്രളയത്തിൽ കേടുപാടു സംഭവിച്ച നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കുവാൻ ഒരു വഴിയും കാണാതെ വിഷമിച്ച നഗരസഭയ്ക്ക് തുണയായി സംസ്ഥാന ബജറ്റിൽ ആവശ്യമായ മുഴുവൻ തുകയും നൽകി സഹായിച്ച ഇടത് മന്ത്രിസഭ യേയും ധനകാര്യ മന്ത്രിയ്ക്കും പ്രത്യേക ഇടപെടൽ നടത്തിയ ജോസ് കെ.മാണി എം.പിയ്ക്കും തോമസ് ചാഴികാടൻ എം.പിയ്ക്കും നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ നന്ദി അറിയിച്ചു. ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ എന്നിവരാണ് നന്ദി പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിൽ തന്നെ അരുണാപുരം Read More…











