pala

എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവൻഷൻ മാർച്ച് 13 ന്

പാലാ: ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാർലമെൻ്റ് തെരഞ്ഞെടുപ്പു കൺവൻഷൻ ബുധനാഴ്ച്ച (13/ 03 / 2024) വൈകിട്ട് അഞ്ച് മണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തും. ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ മന്ത്രി റോഷി അഗസററ്യൻ ഉദ്ഘാടനം ചെയ്യും.

ജോസ്.കെ.മാണി എം.പി.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി., എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു,എ. വി .റ സൽ, അഡ്വ. വി.കെസന്തോഷ്കുമാർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, എം.ടി.കുര്യൻ, ബെന്നി മൈലാടൂർ, പി.എം.ജോസഫ്, ബാബു.കെ.ജോർജ്‌, ടോബിൻ കെ.അലക്സ്, അഡ്വ.ജോസ് ടോം, സാജൻ ആലക്കുളം, പി.കെ.ഷാജകുമാർ, ബേബി ഉഴുത്തുവാൽ, അഡ്വ.വി.ടി.തോമസ്, കെ.എസ്.രമേശ് ബാബു, പീറ്റർ പന്തലാനി, ഡോ. ഷാജി കടമല, ബിജി മണ്ഡപം, അഡ്വ. വി.എൽ. സെബാസ്ററ്യൻ, വി.ആർ.വേണു, ബെന്നി തെരുവത്ത് എന്നിവർ പ്രസംഗിക്കും.

എൽ.ഡി.എഫ് പഞ്ചായത്തുതല നേതൃസംഗമങ്ങളും വനിത, യുവജന, വിദ്യാർത്ഥി, തൊഴിലാളി സംഘമങ്ങളും പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *