Pala News

വനിതാ ദിനാഘോഷം സംഘടിപ്പിച്ച് എസ് എം വൈ എം പാല രൂപത

പാലാ: ചിറകരിഞ്ഞ് ചിതലരിക്കാൻ കണ്ണ് നട്ടിരുന്നവർക്ക് മുൻപിൽ സ്വപ്നങ്ങളുടെ ചിറകിലേറി അനന്തവിഹായസ്സിലേക്ക് ഇനിയും ഉയർന്ന് പറക്കാൻ ദൂരം ഒരുപാടുണ്ടെന്ന ഓർമപ്പെടുത്തലോടെ എസ്എംവൈഎം പാല രൂപത വനിതാദിനാ ഘോഷം സംഘടിപ്പിക്കപ്പെട്ടു.

എസ് എം വൈ എം പാലാ രൂപത, പാലാ ഫൊറോന, കത്തീഡ്രൽ യൂണിറ്റുകളുടെ ആതിഥേയത്വത്തിലാണ് രൂപതാതല വനിതാദിനാഘോഷം ‘You are the Queen’ പാല കത്തീഡ്രൽ ദേവാലയത്തിൽ വെച്ച്
നടത്തപ്പെട്ടത്.

രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ഡെലിൻ ഡേവിഡ് യോഗത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

പാലാ കത്തീഡ്രൽ വികാരി വെരി റവ. ഫാ.ജോസ് കാക്കല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ 2014 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ എസ്തേർ അവാർഡ് ജേതാക്കളെ ആദരിക്കുകയും ചെയ്തു.

എസ് എം വൈ എം ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി ആമുഖപ്രഭാഷണം നടത്തുകയും കെ സി വൈ എം സംസ്ഥാന സമിതി അംഗങ്ങളെ ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു. കുമാരി ജിലുമോൾ മരിയറ്റ് തോമസ് വിശിഷ്ടാതിഥിയായിരുന്നുകത്തീഡ്രൽ പള്ളി ബി യൂണിറ്റ് പ്രസിഡന്റ് പ്രതീക്ഷ രാജ് സ്വാഗതം ആശംസിച്ചു.

എസ് എം വൈ എം പാലാ രൂപത ഡയറക്ടർ വെരി റവ.ഫാ.മാണി കൊഴുപ്പൻകുറ്റി,പാലാ ഫൊറോന ജോയിന്റ് ഡയറക്ടർ സി. ആൻസ് SH, കെ സി വൈ എം സംസ്ഥാന സെക്രട്ടറി കുമാരി ലിനെറ്റ് വർഗീസ്, മുൻ രൂപത വൈസ് പ്രസിഡന്റ് റിന്റു റെജി, നിയുക്ത കെ സി വൈ എം സെക്രട്ടറിമാരായ മറിയം ടി തോമസ്, അനു ഫ്രാൻസിസ്, ഫൊറോന വൈസ് പ്രസിഡൻറ് ഫ്രയ എൽസ അബ്രാഹം എന്നിവർ ആഘോഷത്തിന് ആശംസ അറിയിച്ചു.

സന്യസ്തർക്ക് നേരെയുള്ള നിരന്തരമായ ഭരണ കൂടങ്ങളുടെ അവഗണനയും, പേകൂത്ത് നാടകങ്ങൾക്ക് പിന്തുണ നൽകുന്ന എ ഐ വൈ എഫ് അടക്കമുള്ള യുവജന സംഘടനകളുടെ നിലപാടുകൾക്ക് എതിരെയും, നിരന്തരമായ ക്രൈസ്തവ അവഹേളനം ക്യാമ്പസുകളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തരംതാണ് അധ:പധിപ്പിക്കുകയും ചെയ്യുന്ന എസ്എഫ്ഐ നിലപാടുകൾക്കെതിരെയും പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ പ്രതിഷേധം ശക്തമായി യോഗത്തിൽ വെച്ച് ഉന്നയിക്കപ്പെട്ടു. രൂപത സെക്രട്ടറി ആൽഫി ഫ്രാൻസിസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published.