pala

ലൈഫ് മിഷൻ ; ഭവനരഹിതർക്കായുള്ള വിപ്ലവകരമായ പദ്ധതി: തോമസ് ചാഴികാടൻ എം പി

പാലാ: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ്മിഷൻ പദ്ധതി സംസ്ഥാനത്ത് വലിയഭവന വിപ്ലവമാണ് സൃഷ്ടിച്ചതെന്നും ഈ പദ്ധതി വഴി ഭവനരഹിതരായിരുന്ന പതിനായിരങ്ങൾക്ക് സ്വന്തം സുരക്ഷിത വാസസ്ഥലം ഒരുക്കി നൽകിയതായും തോമസ് ചാഴികാടൻ എം.പി.പറഞ്ഞു.

കരൂർ ഗ്രാമപഞ്ചായത്തിൽ അൻപത് പേർക്കു കൂടി പുതിയ വീടുകളുടെ താക്കോൽദാനവും ഇരുപത്തി അഞ്ച് വീടുകൾക്കായുള്ള അനുമതിപത്ര വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ലാലിച്ചൻ ജോർജ്, പഞ്ചായത്ത് സെക്രട്ടറി കെ.ബാബുരാജ്, ബി.ബിനീഷ് ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എത്തി വരും പ്രസംഗിച്ചു.കരൂരിൽ 134 വീടുകളാണ് ലൈഫ് പദ്ധതിയിൽ നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *