Accident pala

വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…

pala

കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…

pala

57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു

പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…

Accident pala

പാലാ ചെത്തിമറ്റത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.

pala

യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാലായില്‍ സര്‍വ്വീസ് ക്യാന്‍സലേഷന്‍: ക്യാന്‍സല്‍ ചെയ്തത് 17 സര്‍വ്വീസുകള്‍: അന്വേഷണം വേണം പാസഞ്ചേഴ്‌സ് അസോസിയേഷന്‍

പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്ന് (വ്യാഴം) റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി. സര്‍വ്വീസിന് തയ്യാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വ്വീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്. ദ്വീര്‍ഘദൂര സര്‍വ്വീസുകളും ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്. കാരണം വ്യക്തമാക്കാതെയാണ് സര്‍വ്വീസ് ക്യാന്‍സലേഷന്‍ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാന്‍സലേഷന്‍ തീരുമാനം ഉണ്ടായത്. 24 സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം.തീരുമാനം എടുത്തവര്‍ വ്യാഴാഴ്ച്ച ഓഫീസ് Read More…

pala

കവീക്കുന്നിലും പാമ്പൂരാംപാറയിലും ദുഃഖവെള്ളി ആചരണം

പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലും പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിലും ദുഃഖവെള്ളി ആചരണം നടക്കും. 2024 മാർച്ച് 29ന് രാവിലെ 6:45 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ പീഡാനുഭവകർമ്മങ്ങൾ. തുടർന്ന് 8:30 ന് പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി. പാമ്പൂരാംപാറയിൽ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ വചനസന്ദേശം നൽകും. തുടർന്നു പാമ്പൂരാംപാറയിൽ കുരിശിൻ്റെ വഴിയും നേർച്ചചോറു വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു.

pala

പാലാ ദർശന അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല ക്ലാസുകൾ

പാലാ: സി എം ഐ വൈദികർ നടത്തുന്ന പാലാ ചെത്തിമറ്റത്ത് പ്രവർത്തിക്കുന്ന ദർശന IELTS, OET, German അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല പരിശീലന ക്ലാസുകൾ നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമർ, ബേസിക് ജർമൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ആണ് സമയം. ഏപ്രിൽ 10 ന് ക്ലാസുകൾ ആരംഭിക്കും. 6 മുതൽ 18 വയസ്സുവരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നടത്തുക. ഇതിനോടൊപ്പം വ്യക്തിത്വ വികസനം, Read More…

pala

ദീപം തെളിയിച്ച് സ്വീപ് ബോധവൽക്കരണം

പാലാ: വോട്ടവകാശത്തിന്റെ പ്രാധാന്യത്തിന്റെ ബോധവൽക്കരണത്തിനായി ദീപം തെളിയിച്ച് വിദ്യാർഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചഭൂതങ്ങളെ ആസ്പദമാക്കി പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഒരുക്കിയ അഗ്നി ഈവന്റിലാണ് ദീപം തെളിയിച്ചത്. ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാലാ സെന്റ്. തോമസ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സേവിയർ പരിപാടി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് Read More…

pala

സൗഹൃദങ്ങള്‍ പുതുക്കി തോമസ് ചാഴികാടന്‍

പാലാ: നിയോജക മണ്ഡലത്തിലെ സൗഹൃദങ്ങള്‍ പുതുക്കി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദ സന്ദര്‍ശനം. പത്തുമണിയോടെ കൊട്ടാരമറ്റം ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ്റ്റാന്‍ഡിലും എത്തി വോട്ടഭ്യര്‍ഭ്യത്ഥിച്ചു. പാലാ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, Read More…