പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാസിൽദ മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥമാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിച്ചത്.
കോളേജ് മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് അറുപതോളം കലാകാരൻമാർ അണിനിരന്ന നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദാ അരങ്ങേറിയത് . അതേ തുടർന്ന് പാലാ കമ്മ്യൂണിക്കേഷന്സിന്റെ വിഖ്യാത നാടകം ജീവിതം സാക്ഷിയും പ്രദർശിപ്പിക്കപ്പെട്ടു.
മധ്യകേരളത്തിൽ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതു ഇടത്തിൽ നടത്തപ്പെടുന്ന ആദ്യ പരിപാടിയായിരുന്നു ഈ മെഗാ ഷോ. എല്ലാ വർഷവും ഭവന നിർമ്മാണ പദ്ധതിയിലൂടെ കോളജ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടേയും നേതൃത്വത്തിൽ നിരവധി പേർക്ക് വീടുകൾ വേച്ച് നൽകി വരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിച്ചത്. സാംസ്‌കാരിക നേതാക്കൾ മാതാപിതാക്കൾ വിദ്യാർഥികൾ എന്നിവർ മെഗാഷോയിൽ പങ്കെടുത്തു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരത്തൻ മെഗാ ഷോ ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, കൗൺസിലർ ബിജി ജോജോ,പ്രോഗ്രാം ജെനറൽ കൺവീനർ .ഫാ ജോസഫ് ആലഞ്ചേരി, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പിൽ, കോളെജ് കൗൺസിൽ ചെയർമാൻ ആശിഷ് ബെന്നി, പ്രകാശ് ജോസഫ് , മനോജ് സി ജോർജ് , കിഷോർ, തോംസൺ കെ അഗസ്റ്റിൻ, ഷിബു വിൽഫ്രഡ് എന്നിവർ നേതൃത്വം നൽകി.