pala

ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം : എസ്.എം.വൈ.എം

പാലാ: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമെന്ന് എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയത് 80:20 അനുപാതത്തിലെ അനീതി തിരുത്തിച്ചതിലുള്ള കുടിപ്പകയാണ് എന്ന സംശയം സംഘടന ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കിട്ടാതിരിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരു ശ്രമമാണിത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടി കോടികണക്കിന് രൂപ വകയിരുത്തിയിരുന്ന കാലയളവിൽ 80:20 അനുപാതത്തിലാണ് അവ വിതരണം ചെയ്തിരുന്നത്. ആ അനുപാതം ഭരണഘടന വിരുദ്ധമാണ് എന്ന് ഹൈക്കോടതിയിൽ Read More…

pala

ബ്രൂവറി-ഡിസ്റ്റിലറി അനുമതിക്കെതിരെ ”സമരജ്വാല” പാലായില്‍ ഫെബ്രുവരി 4 ന്

പാലാ: പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തുടരുന്ന ജനദ്രോഹമദ്യനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 4 ന് ചൊവ്വാഴ്ച 4 മണിക്ക് പാലായില്‍ സമരജ്വാല പ്രതിഷേധ പരിപാടി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടികള്‍ മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. Read More…

pala

പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ക്യാൻസർ വിചേർന്നുഭാഗത്തിനായി നിർമ്മിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനായുള്ള അവലോകന യോഗം ചേർന്നു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന കെ.എം.മാണിക്യാൻസർ ചികിത്സാ കേന്ദ്രത്തിനായി കൂടുതൽ ആധുനിക ഉപകരണങ്ങളും ധനസഹായവും ലഭ്യമാക്കുമെന്നും ഇതിനായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുള്ളതായും ജോസ്‌.കെ.മാണി എം.പി അറിയിച്ചു. എല്ലാവിധ ആധുനിക റേഡിയോ സ്കാനിംഗ് ഉപകരണങ്ങളും മറ്റ് രോഗനിർണ്ണയ ഉപകരണങ്ങളും പാലാ ജനറൽ ആശുപത്രിക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം.പി.ഫണ്ട് വിനിയോഗിച്ചുള്ള റേഡിയേഷൻ ബ്ലോക്ക് നിർമ്മാണത്തിനായുള്ള സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ഇതിനായുള്ള കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച നടപടികൾ കേരള ഹെൽത്ത് റിസേർച്ച് Read More…

pala

മാർ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ​ ​ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു

പാലാ: പരിസ്ഥിതി പരിപാലന രം​ഗത്ത് മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ ഹരിതകേരളം മിഷന്റെ എ​ ​ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു. ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു കൊണ്ട് ശുചിത്വ – മാലിന്യ സംസ്കരണം, ജലസുരക്ഷ ,ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, എന്നീ മേഖലകളുമായി ബന്ധപ്പെട്ടു മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രം ലഭിച്ചത്. ഏറ്റവും മികച്ച പരിസ്ഥിതി ഊർജ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം Read More…

pala

പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾക്കായി പ്രിവിലേജ് കാർഡ് പദ്ധതി ആരംഭിച്ചു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികത്തോടും അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പ്രവാസി അപ്പോസ്തലേറ്റുമായി സഹകരിച്ച് പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾക്കു തുടക്കമായി. പ്രവാസികൾക്കുള്ള പ്രിവിലേജ് കാർഡ് പദ്ധതിയുടെ പ്രകാശനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നടത്തി. പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾ നാടിനു വേണ്ടി നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നു ബിഷപ് പറഞ്ഞു. നാടിന്റെ വളർച്ചയ്ക്ക് വേണ്ടി കൂടി പ്രയത്നിക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ Read More…

pala

പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം ആരംഭിച്ചു

പാലാ: പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം കൂടി ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. വ്യാഴം, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി.വിഭാഗം പ്രവർത്തിക്കും.

pala

വേദനരഹിത പ്രസവം പ്രാവർത്തികമാക്കി പാലാ ജനറൽ ആശുപത്രി

പാലാ: സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമാക്കിയിരുന്ന വേദനരഹിത പ്രസവം കോട്ടയം ജില്ലയിൽ പാലാ ജനറൽ ആശുപത്രിയിൽ ജനുവരി മാസത്തിലാണ് ആദ്യമായി നടന്നത്. കാസർഗോഡ് സ്വദേശിനിയായ യുവതിക്കാണ് ആദ്യമായി സൗകര്യം ലഭ്യമാക്കിയത്. അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുകയും ചെയ്തു. സർക്കാർ മേഖലയിൽ ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ടി സൗകര്യം നില വിൽ ഉണ്ടായിരുന്നത്. വേദനരഹിതമായി പ്രസവിക്കുന്നതിന് Entonox എന്ന വാതകം ശ്വസിക്കാം. പ്രസവ സമയത്ത് ഒരാൾക്ക് കൂടി നിൽക്കാനും (birth companion) അനവദിക്കുന്നുണ്ട്. Read More…

pala

മിനി സിവിൽ സ്റ്റേഷൻ കവലയിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി ധർണ്ണ നടത്തി

പാലാ: സിവില്‍ സ്റ്റേഷന്‍ കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ ജങ്ഷനിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ധര്‍ണ്ണ സമരം നടത്തി. ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത്. പുത്തന്‍പള്ളിക്കുന്നു ഭാഗത്ത് നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തൂമ്പോള്‍ നാലു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും അപകടകരമായ അവസ്ഥയിലാണ് കടന്നു പോകുന്നത്. വലിയ ദുരന്തം Read More…

pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം

പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന Read More…

pala

കോൺഗ്രസിന്റെ ഏക രക്ഷ ഗാന്ധിമാർഗ്ഗം: ഡോക്ടർ സിറിയക് തോമസ്

പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള ഏക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗം ആണെന്ന് ഡോക്ടർ സിറിയക് തോമസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കള്ളമാണ്. ഒരു നവ ഇന്ത്യയെ പടുത്തുയർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഉത്തമ ബോധ്യമുള്ള വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് തന്നെ മന്ത്രിയോ എംപിയോ ആകാതെ ഗവർണർ ആയ ആദ്യ വ്യക്തിത്വമാണ് കെഎം ചാണ്ടി സാർ എന്നും അദ്ദേഹം അനുസ്മരിച്ചു. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ Read More…