ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി. പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലെ എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം Read More…
pala
മുണ്ടാങ്കൽ വാഹനാപകടത്തിൽ മരിച്ച അന്നമോൾടെ സംസ്കാരം തിങ്കളാഴ്ച്ച
പാലാ : മുണ്ടാങ്കൽ വാഹന അപകടത്തിൽ മരിച്ച അന്നമോളുടെ മൃതദേഹം തിങ്കളാഴ്ച അന്ന മോൾ പഠിച്ച പാലാ സെൻ്റ് മേരീസ് സ്കൂളിൽ പൊതുദർശനം തുടർന്ന് പ്രവിത്താനത്തെ വീട്ടിലും അതിന് ശേഷം 11 മുതൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ. പൊതുദർശനത്തിനു ശേഷം സംസ്ക്കാരവും നടക്കും.
പുറത്തുവരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത
പാലാ :നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ ഇല്ല എന്ന ഗുരുതര വെളിപ്പെടുത്തൽ പുറത്ത്. ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ ഫയർ എൻ ഒ സിയോ ഇല്ല എന്ന് നഗരസഭ അധികൃതർക്ക് സത്യം വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നു Read More…
ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ പാലായിൽ
പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ രാവിലെ 9 ന് (09/08/2025) പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 ന് മന്ത്രി പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി Read More…
പാലാ മുണ്ടാങ്കലിൽ രണ്ട് സ്ത്രീകൾ മരിക്കാനിടയായ അപകടം ; കാർ ഡ്രൈവറുടെ ജാമ്യം നിഷേധിച്ച് കോടതി
പാലാ: 5-ാം തീയതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള ചന്ദൂസ് (24) എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നേ ദിവസം(07.08.2025) Read More…
കൊണ്ടാട്ട് കടവിന്റെ ഷട്ടറുകൾ ഉടൻ തുറക്കണം: സജി മഞ്ഞക്കടമ്പിൽ
കരൂർ: പാലാ മുൻസിപ്പാലിറ്റിയിൽപ്പെട്ട കൊണ്ടാട്ട് കടവ് ചെക്ക് ഡാമിന്റെ ഷട്ടറുകൾ മഴക്കലമായിട്ടും തുറക്കാത്തതിനാൽ ശക്തമായ മഴ പെയ്താൽ കോട്ടയം ജില്ലയിൽ ആദ്യം വെള്ളം കയറുന്ന പ്രദേശമായി കരൂർപള്ളി ഭാഗം മാറ്റിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മുൻസിപ്പൽ അതികൃതരുടെ അനാന്ഥയാണ് ഈ അവസ്ഥക്കാരണമെന്നും കുറ്റപ്പെടുത്തി. അടിയന്തിരമായി ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്ന് പ്രശ്നം പരിഹരിക്കണമെന്നും സജി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 5.30 ന് പാലായിൽ നിന്നും നിലബൂരിലേയ്ക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരുമായി കരൂർ Read More…
പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. എബ്രാഹം മാപ്പിളക്കുന്നേലിന് മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം
പാലാ: പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂൾ അധ്യാപകനായി കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന് സമ്മാനിച്ചു. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന എം എം എബ്രാഹത്തെ വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ ദേശീയ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രശസ്തി പത്രം കൊടുത്തു. സമിതി ഭാരവാഹികളായ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ വിദേശ മലയാളിക്ക് എ.സി.എൽ അല്ലോഗ്രാഫ്റ്റ് പുനഃസ്ഥാപന ചികിത്സ വിജയം
പാലാ: അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ സ്പോർട്സ് മെഡിസിൻ ചികിത്സയിൽ മാർ സ്ലീവാ മെഡിസിറ്റി വീണ്ടും നേട്ടം കുറിച്ചു. വിദേശത്ത് വെച്ച് ക്രിക്കറ്റ് കളിക്കിടെ വീണു കാൽമുട്ടിന് പരുക്കേറ്റ 40 വയസ്സുള്ള കോട്ടയം സ്വദേശിയായ യുവാവിനാണ് അവയവമാറ്റത്തിലൂടെ (അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ) എ.സി.എൽ ( ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ്) പുനസ്ഥാപിക്കുന്ന ശസ്ത്രക്രിയ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്. ബെംഗളൂരുവിലെ ലൈസൻസ് ഉള്ള ടിഷ്യു ബാങ്കിൽ നിന്ന് അണുബാധയുണ്ടാകാതെ ഏറെ സുരക്ഷിതമായാണ് ശസ്ത്രക്രിയയ്ക്കായി ഉന്നത നിലവാരത്തിൽ അല്ലോഗ്രാഫ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. ഓർത്തോപീഡിക്സ് വിഭാഗം Read More…
മാർ അഗസ്തിനോസ് കോളേജിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരം
പാലാ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് ക്വിസ് ക്ലബിന്റെ നേതൃത്വത്തിൽ IQACയുടെ സഹകരണത്തോടെ “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ മത്സരം നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുള്ള ഈ മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ജൂനിയർ വിഭാഗത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും സീനിയർ വിഭാഗത്തിൽ ഹയർ സെക്കൻ്ററി Read More…
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ;35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി
പാലാ : പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപിക്കുന്നതിന് 35 കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു. ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കണ്ടതിന്റെ യും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി. ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്തിരുന്നു. അക്കാഡമിക് ബ്ലോക്കിന്റെ പൂർത്തീകരണത്തിനും പൂർണ്ണമായ പ്രവർത്തനത്തിനും Read More…











