pala

കുട്ടികൾ നിയോഗമുള്ളവരായി വളരണം: ഡോ.സാൽവിൻ കെ തോമസ്

പൂവരണി: ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയും വികാസവും വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും കുട്ടികൾ നിയോഗമുള്ളവരായി വളരണമെന്നും അതിന് അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ തോമസ് ഉദ്ബോധിപ്പിച്ചു. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൻ്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വാർഷികാഘോഷവും ഈ വർഷത്തെ കർമ്മപദ്ധതിയായ മിറാക്കി – സ്നേഹത്തോടെ ചെയ്യാൻ – എന്ന പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് നല്ല Read More…

pala

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി

പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.

pala

കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ മൊബൈൽ നമ്പർ

2025 ജൂലൈ 1 മുതൽ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ ലാൻഡ് ലൈൻ ഫോൺ നമ്പർ ഉണ്ടായിരിക്കുന്നതല്ല. പകരം 9188933762 എന്ന മൊബൈൽ നമ്പറാണ് എൻക്വയറി / എസ്.എം. ഓഫീസ് നമ്പർ.

pala

ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്

പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…

pala

പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡ‍ോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിം​ഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…

pala

ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് മാസാചരണ പരിപാടികളോടെ 26-ന് പാലായില്‍ തുടക്കമാകും

പാലാ : ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് പാലാ രൂപത കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും. 26-ന് വ്യാഴാഴ്ച 11.30 ന് പാലാ അല്‍ഫോന്‍സാ കോളേജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ Read More…

pala

ആഹ്ളാദ പ്രകടനം നടത്തി

പാലാ: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്വല വിജയത്തിൽ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്, സി.ടി രാജൻ, യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ജോസി പൊയ്കയിൽ,തോമസ് ആർ വി ജോസ്, പ്രിൻസ് വി സി, ഷോജി ഗോപി ,ബിബിൻരാജ്, പ്രേംജിത്ത് ഏർത്തയിൽ, ടോണി തൈപ്പറമ്പിൽ, തോമസ്കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി,പയസ് മാണി, സാബു അവുസേപ്പറമ്പിൽ, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, Read More…

pala

പാലാ രൂപതയിലെ 75 വയസുകാരുടെ സമ്മേളനം; ലിഫ്ഗോഷ് @ 75

പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപത യുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ നോക്കിക്കണ്ടത്. Read More…

pala

കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ മാർ സ്ലീവാ മീറ്റ് നടന്നു

പാലാ: കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ എക്കാലവും വിലമതിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഐ.ടി ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, സി.എൻ.ജി.ഐ രൂപത പ്രസിഡന്റും സി.എസ്.എസ്.ഡി സൂപ്പർവൈസറുമായ ലിൻസി ജോൺസ്, സ്റ്റാഫ് നഴ്സ് അന്ന മരിയ എന്നിവർ പ്രസം​ഗിച്ചു. ദേശീയ അവാർഡ‍് ജേതാവും മോട്ടിവേഷണൽ Read More…

pala

അന്താരാഷ്ട്രാ യോ​ഗ ദിനം ആചരിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാ​ഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്രാ യോ​ഗാദിനാചരണം നടത്തി. ആയുർവേദ വിഭാ​ഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോ​ഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോ​ഗപരിശീലനവും നൽകി. കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാ​ഗം മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ Read More…