പാലാ: പുനലൂരിൽ ഗാന്ധിപ്രതിമയെ അധിക്ഷേപിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡി ജി പി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിത്തുടർന്നാണ് ഡി ജി പി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്.
pala
മുത്തോലിയിൽ രണ്ടിലയ്ക്ക് മുന്നിൽ സുല്ലിട്ട് യു.ഡി.എഫും, ബി.ജെ.പിയും; തരിപോലുമില്ല മുത്താലിയിൽ കോൺഗ്രസ്
പാലാ: ജില്ലയിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുമ്പോൾ നേതൃത്വം നൽകുന്ന കോൺഗ്രസിന് ഒരംഗം പോലുമില്ലാതെ മുത്തോലി മാറി. 5 വർഷത്തെ ബി.ജെ.പി ഭരണത്തിന് കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് കേരള കോൺ. (എം) നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പഞ്ചായത്ത് തൂത്തുവാരിയിരിക്കുകയാണ്. 14-ൽ 11 ഉം നേടിയാണ് എൽ.ഡി.എഫ് മുത്തോലിയിൽ മിന്നിയത്.ഇവിടെ കേരള കോൺഗ്രസ് (എം) ന് 8 അംഗങ്ങളെ വിജയിപ്പിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം കരസ്ഥമാക്കി. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളെ കിട്ടിയപ്പോൾ പിന്നിലായിപ്പോലും ഒരു ചെറു തരി കോൺഗ്രസ് അംഗം ഉണ്ടായതുമില്ല. പേരിനു Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ അറുനൂറ്റിമംഗംലം സ്വദേശി ജെൻസി അലക്സ് ( 42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് ( 65), ത്രേസ്യാമ്മ ജെയിംസ് ( 63) , ജെൻസ് ഷൈജു (29) ഇവാൻ ഷൈജു ( 4 മാസം) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെ മരങ്ങാട്ടുപള്ളി ആണ്ടൂർ റൂട്ടിലായിരുന്നു അപകടം.
പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് ക്യാമ്പിന് ലയൺസ് 318B-യുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്ലാസ്സ് നടത്തി
പാല: പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 2 വരെ അരുണാപുരം ഗവർമെന്റ് എൽപി സ്കൂളിൽ ആരംഭിച്ചു. ലയൺസ് 318B-യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമ്പിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ ജെമിയും Read More…
ബസ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റ 60 കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം
പാലാ: ഏറ്റുമാനൂരിൽ നടന്ന അപകടത്തിൽ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകൾ സ്വദേശിനി അനവധി ശസ്ത്രക്രിയകൾക്കും ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനുമൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒക്ടോബർ 4 നു നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും, മുഖത്തിനും വാരിയെല്ലിനും ഇടതു തോളിനും ഇടതു കൈക്കും നിരവധി പൊട്ടലുകളോടെയും, മറ്റ് അനവധി പരിക്കുകളോടെയുമാണ് രോഗിയെ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ നെഞ്ചിനുള്ളിൽ രക്തം കെട്ടികിടക്കുന്നതായും, വായു നിറഞ്ഞിരിക്കുന്നതായും, നെഞ്ചിലെ സോഫ്റ്റ് ടിഷ്യുവിലും Read More…
പാലായിൽ എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ആശ്വാസദിനം
പാലാ: സ്വതന്ത്ര പിന്തുണ തേടാതെ പാലാ നഗരസഭയിൽ പ്രതിപക്ഷത്ത് ഇരിക്കുവാൻ തീരുമാനിച്ച എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആശ്വാസവും ആഹ്ളാദവും ലഭിച്ചു. കരൂരിൽ പ്രസിഡണ്ട് സ്ഥാനത്തിനായി യു.ഡി.എഫിൽ ഉണ്ടായ തർക്കം മുതലെടുത്ത് സ്വതന്ത്രന് പിന്തുണ നൽകി എൽ.ഡി.എഫ് ഭരണം നിലനിർത്തി. സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണങ്ങാനത്തും മൂന്നിലവിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി. ഭരണങ്ങാനത്ത് കേരള കോൺഗ്രസ് (എം) അംഗം സുധാ ഷാജിയാ ണ് നറുക്കെടുപ്പിൽ ഭാഗ്യം കൈപ്പിടിയിലാക്കിയത്. യു.ഡി.എഫിലെ Read More…
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ: പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രൻ്റെ പിന്തുണയോടെ കരൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിർത്തി. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്താണ് എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്. 17 അംഗ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രൻ്റെ നിലപാടാണ് എൽ.ഡി.എഫിനെ തുണച്ചത്. ഇടനാട് വെസ്റ്റ് വാർഡിൽ നിന്നുമാണ് പ്രിൻസ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലാ Read More…
റൂബി ജോസ് കേരള കോൺഗ്രസ് (എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസ് ഓമലകത്ത് തെരഞ്ഞെടുക്കപ്പെട്ടു. വാർഡ് 11 മുത്തോലി സൗത്തിൽ നിന്നുമാണ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എൽ.ഡി.എഫിനുള്ളത്. 8 അംഗങ്ങളുള്ള കേ.കോൺ (എം) ന് മുത്തോലി യിൽ ഒറ്റയ്ക്ക് ഭൂരിപക്ഷവുമുണ്ട്. ബി.ജെ.പിയിൽ നിന്നുമാണ് പഞ്ചായത്ത് ഭരണം എൽ. ഡി.എഫ് പിടിച്ചെടുത്തത്. ഇവിടെ യു.ഡി.എഫിന് ഒരു അംഗം മാത്രമേ ഉള്ളൂ. ബി.ജെ.പിക്ക് രണ്ടും. റൂബി മുൻ ളാലം Read More…
പാലാ നഗരസഭയെ ഇനി 21കാരി ദിയ പുളിക്കക്കണ്ടം നയിക്കും
പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. യുഡിഎഫുമായി Read More…
ബിജു പാലൂപടവൻ കേരള കോൺഗ്രസ് (എം) പാലാ നഗരസഭാ പാർലമെൻ്ററി പാർട്ടി നേതാവ്
പാലാ: നഗരസഭയിലെ കേരള കോൺഗ്രസ് (എം) കക്ഷി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായകേരള കോൺഗ്രസ് (എം) ന് 10 അംഗങ്ങളാണുള്ളത്.കഴിഞ്ഞ നഗരസഭാ കൗൺസിലിലും 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറും കൂടിയാണ് ബിജു. 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് വിജയിച്ചത്. മുൻപ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുയോഗത്തിൽ കേ.കോൺ (എം) ജന.സെക്രട്ടറി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡണ്ട് Read More…











