പാലാ: നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയോടെ പാലാ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയലിൽ നിന്നുമാണ് ഉച്ചകഴിഞ്ഞ് റോഡ് ഷോ പര്യടനം ആരംഭിച്ചത്.മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് സ്ഥാനാർഥി ജോസ് കെ മാണി.കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ തലങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിൻ്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യം ബോധ്യപ്പെട്ടതാണ്. കേരളത്തിലെ ഇതര നിയോജകമണ്ഡലങ്ങളിൽ വികസനത്തിന്റെ Read More…
pala
ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലാ നിയോജക മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് മത്സരിക്കും
പാലാ: ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആണ് ഇത്തവണ മത്സരിക്കുക. ഹൈകോടതി അഭിഭാഷകനായ ഷോൺ പൂഞ്ഞാർ മുൻ എംഎൽഎ അരുവിത്തുറ പ്ലാത്തോട്ടത്തിൽ പിസി ജോർജിൻ്റെയും പാലാ ഇടപ്പാടി പറമുണ്ടയിൽ ഉഷാ ജോർജിൻ്റെയും മകനാണ്. 1982 ജൂൺ മൂന്നിന് പാലായിൽ ജനിച്ച ഷോൺ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ, പാലാ സെൻ്റ് വിൻസെൻ്റ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം Read More…
പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു
ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു. മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ അനിൽകുമാർ (ശ്രീകുമാർ – 60) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കുടുംബാംഗങ്ങൾക്ക് ഫോണിൽ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിൻ്റെ കൈ വരിയിൽ കയർ കെട്ടി ,തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സൂചന. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാഗം ആരംഭിച്ചു
പാലാ: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്രായമായവരുടെ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾ ഒരുമിച്ച് ഉള്ളവർ, പല രോഗങ്ങൾക്കായി അഞ്ചിൽ അധികം മരുന്നു കഴിക്കുന്നവർ, വീണു പരുക്കേറ്റ് ചികിത്സ തേടിയവർ , വീഴുമോ എന്ന് ഭയമുള്ളവർ, മറവി രോഗം , തലചുറ്റൽ, നടക്കുമ്പോൾ തളർച്ച, ശരീരവേദനകൾ, നീണ്ടു നിൽക്കുന്ന വേദന, ഭാരക്കുറവ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് കാർഡ്
പാലാ . ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു. പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി.ലബോറട്ടറി , റേഡിയോളജി സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ്, ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്കായി ഡെർമറ്റോളജി വിഭാഗത്തിൽ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുർവേദ വിഭാഗത്തിൽ ആയുർവേദ വെൽനെസ് പാക്കേജിന് 20 ശതമാനവും, ആയുർവേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും, ഗൈനക്കോളജി സംബന്ധമായ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതാദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക വനിതാ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി പ്രത്യേക ഇളവുകളോടെ വിവിധ ആരോഗ്യപരിശോധന പാക്കേജുകളും ചികിത്സാസേവനങ്ങളും ലഭ്യമാകുന്ന പിങ്ക് പ്രിവിലേജ് കാർഡിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. സമൂഹത്തിൽ ഏത് മേഖലയിലും മികവ് തെളിയിക്കുന്ന വനിതകൾക്കുള്ള ആദരവ് കൂടിയാണ് പിങ്ക് പ്രിവിലേജ് കാർഡ് സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിംഗ് Read More…
സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് മദ്യശാലകള്‍ അനുവദിക്കുന്നു: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇത് നാടിന് ഭീഷണിയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരിവിരുദ്ധ ഞായറിന്റെ ഭാഗമായി പാലാ രൂപതാ സമ്മേളനം പാലാ സെന്റ് ജോര്‍ജ്ജ് ളാലം പുത്തന്‍പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യം ഒരു പാനീയമല്ല അത് കുടുംബത്തിന്റെ കണ്ണീരാണ്. ഒട്ടേറെ വീട്ടമ്മമാര്‍ പേടിച്ച് വീട്ടില്‍ കഴിയുന്നു. ലഹരി ഒരു സാമൂഹിക പ്രതിസന്ധി മാത്രമല്ല വളരെ ആഴത്തിലുള്ള ആത്മീയ പ്രതിസന്ധി കൂടിയാണ്. Read More…
ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം – മുനിയറയിലേയ്ക്ക് പാലത്തിനും ചെക്ക് ഡാമിനും 2 കോടി അനുവദിച്ചു: ജോസ്.കെ.മാണി എം.പി
പാലാ: കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻ തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുവാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി Read More…
മരിയസദനത്തിലെ ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷന്റെ ധനസഹായം
പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷൻ സി. എസ്. ആർ ഫണ്ടിൽ നിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപയുടെ സഹായം കൈമാറി. മരിയസദനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ ശ്രീ നിഖിൽ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കേരള വനിത വികസന കോർപ്പറേഷൻ എംഡി ശ്രീമതി ബിന്ധു വി.സി അനുവദിച്ച തുക പാലാ മരിയസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി മിനി സന്തോഷിന് Read More…
മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം പാലായില്‍ മാര്‍ച്ച് 8ന്ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും
പാലാ: കേരള കത്തോലിക്കാ സഭ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 8ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. അന്നേ ദിവസം രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍ Read More…











