pala

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൈക സ്വദേശി എം. എം സജീവ് കുമാറിനെ (48) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെ പൈക ഭരണങ്ങാനം റൂട്ടില്‍ ഇടമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

പാലാ ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. പുതിയ ശാസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്താല്‍ മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴയാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങള്‍ Read More…

Accident pala

വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…

pala

കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…

pala

57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു

പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…

Accident pala

പാലാ ചെത്തിമറ്റത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.

pala

യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാലായില്‍ സര്‍വ്വീസ് ക്യാന്‍സലേഷന്‍: ക്യാന്‍സല്‍ ചെയ്തത് 17 സര്‍വ്വീസുകള്‍: അന്വേഷണം വേണം പാസഞ്ചേഴ്‌സ് അസോസിയേഷന്‍

പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്ന് (വ്യാഴം) റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി. സര്‍വ്വീസിന് തയ്യാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വ്വീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്. ദ്വീര്‍ഘദൂര സര്‍വ്വീസുകളും ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്. കാരണം വ്യക്തമാക്കാതെയാണ് സര്‍വ്വീസ് ക്യാന്‍സലേഷന്‍ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാന്‍സലേഷന്‍ തീരുമാനം ഉണ്ടായത്. 24 സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം.തീരുമാനം എടുത്തവര്‍ വ്യാഴാഴ്ച്ച ഓഫീസ് Read More…

pala

കവീക്കുന്നിലും പാമ്പൂരാംപാറയിലും ദുഃഖവെള്ളി ആചരണം

പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലും പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിലും ദുഃഖവെള്ളി ആചരണം നടക്കും. 2024 മാർച്ച് 29ന് രാവിലെ 6:45 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ പീഡാനുഭവകർമ്മങ്ങൾ. തുടർന്ന് 8:30 ന് പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി. പാമ്പൂരാംപാറയിൽ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ വചനസന്ദേശം നൽകും. തുടർന്നു പാമ്പൂരാംപാറയിൽ കുരിശിൻ്റെ വഴിയും നേർച്ചചോറു വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു.

pala

പാലാ ദർശന അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല ക്ലാസുകൾ

പാലാ: സി എം ഐ വൈദികർ നടത്തുന്ന പാലാ ചെത്തിമറ്റത്ത് പ്രവർത്തിക്കുന്ന ദർശന IELTS, OET, German അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല പരിശീലന ക്ലാസുകൾ നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമർ, ബേസിക് ജർമൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ആണ് സമയം. ഏപ്രിൽ 10 ന് ക്ലാസുകൾ ആരംഭിക്കും. 6 മുതൽ 18 വയസ്സുവരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നടത്തുക. ഇതിനോടൊപ്പം വ്യക്തിത്വ വികസനം, Read More…