അരുവിത്തുറ: കരോട്ടു പുള്ളോലിൽ കെ പി ജോർജ്ജിന്റെ ( വർക്കിച്ചൻ) ഭാര്യ ഗ്രേസി ടീച്ചർ (79) (റിട്ട ടീച്ചർ St Mary’s HSS , തീക്കോയി) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (22-04-2025) 12:30 PM ന് വീട്ടിൽ ആരംഭിക്കും. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ചേർപ്പുങ്കൽ വട്ടമറ്റം കുടുംബാഗമാണ്. മക്കൾ:ജിൻസി ( St Mary’s HSS Pala ), ജിമ്മി ( UK), ജിഷ (UK). മരുമക്കൾ: സാജൻ ആലപ്പാട്ടുകുന്നേൽ മീനച്ചിൽ, പാലാ. (സീനിയർ Read More…
obituary
പൊന്തനാൽ ഷഹനാസ് നിര്യാതനായി
ഈരാറ്റുപേട്ട : പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി. ഭാര്യ : ഷജിന പെരുമ്പാവൂർ സ്വദേശിനി. മക്കൾ :മുഹമ്മദ് ഫവാസ്, അഹമ്മദ് മഅറുഫ്. ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം
വെട്ടിക്കൽ മോളി നിര്യാതയായി
തിടനാട് :വെട്ടിക്കൽ ജോസുകുട്ടിയുടെ ഭാര്യ മോളി നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.
ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ നിര്യാതയായി
തിടനാട്: ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ (73) അന്തരിച്ചു. വള്ളിച്ചിറ പുളിക്കൽ കുടുംബാംഗം. ഭർത്താവ് അയ്യപ്പൻ നായർ. മക്കൾ : ഉണ്ണികൃഷ്ണൻ, ശിവകുമാർ, ഹരികുമാർ. മരുമക്കൾ: രഞ്ജനി ഉണ്ണികൃഷ്ണൻ തൊന്നനാൽ ഉഴവൂർ, സന്ധ്യാ ശിവകുമാർ മണ്ണുതുണ്ടത്തിൽ തിടനാട്, (തിടനാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ). സംസ്‌കാരം (20/04/2025) ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.
കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള നിര്യാതനായി
പ്ലാശനാൽ: തലപ്പലം കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20-04-25, ഞായർ) 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി പള്ളിയ്ക്കത്തോട് കുഴിമ്പാനിൽ കുടുബാംഗം. മക്കൾ: അശ്വതി, ആതിര മരുമക്കൾ: അനീഷ് മലയാലപ്പുഴ, ജോബിൻ പനയ്ക്കപ്പാലം.
പ്ലാത്തോട്ടത്തിൽ അന്നക്കുട്ടി ജോർജ് നിര്യാതയായി
അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അന്നക്കുട്ടി ജോർജ് (95) നിര്യാതയായി. ഭൗതികശരീരം നാളെ ഞായറാഴ്ച ( 20.04.25) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. പരേത പൂവരണി പഴയപറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (21-04-2025) 11.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ : മേരിയമ്മ,ലൂസി, എൽസമ്മ, ടോമി,ടെസ്സി, അഡ്വ. റോയി,റീന, ഡോ.ജോർജ്, റെജി, പരേതയായ ആനിയമ്മ. മരുമക്കൾ: മാമ്മച്ചൻ മണ്ണൂർ, (തൊടുപുഴ)ഡോ .ചാക്കോ കളപ്പുരക്കൽ കൈനകരി, മാത്യൂച്ചൻ പാറൻകുളങ്ങര, Read More…
കുന്നിനാംകുഴി മാറാമറ്റം ഔസേപ്പച്ചൻ നിര്യാതനായി
ഭരണങ്ങാനം : കുന്നിനാംകുഴി മാറാമറ്റം ജോസഫ് തോമസ് (ഔസേപ്പച്ചൻ-68) അന്തരിച്ചു. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കോതമംഗലം തെക്കേക്കുന്നേൽ ആലീസ് മാത്യു. മക്കൾ: അന്നു ആൽബിൻ, മിന്നു ജേബി, ടോം ജോസഫ്. മരുമക്കൾ: ആൽബിൻ പയസ് മണ്ണനാൽ (മറ്റക്കര), ജേബി ജേക്കബ് പാലക്കീൽ (കപ്പാട്), സാറ ജോസ് പുലിക്കുന്നേൽ (കാരികുളം).
സിസ്റ്റർ ആലീസ് തോമസ് നിര്യാതയായി
കങ്ങഴ: തിരുഹൃദയ സന്യാസിസമൂഹം ചങ്ങനാശ്ശേരി സെയ്ന്റ് മാത്യൂസ് പ്രൊവിൻസ് മുടിയൂർക്കര എസ്എച്ച് ജ്യോതിസ് മഠാംഗം സിസ്റ്റർ ആലീസ് തോമസ് കിഴക്കേൽ(72) അന്തരിച്ചു. കങ്ങഴ മുണ്ടത്താനം കിഴക്കേൽ പരേതരായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. മായം, കൂവപ്പള്ളി, ചേന്നങ്കരി, കണയങ്കവയൽ, ആര്യങ്കാവ്, ആർപ്പൂക്കര, അമ്പൂരി, പുന്നത്തുറ, പാറേൽ, പുതുപ്പള്ളി ജ്യോതിസ് ഭവൻ എന്നിവിടങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചു. സഹോദരങ്ങൾ: ജോസ്(ഉദയഗിരി), ജോർജുകുട്ടി(കണ്ണൂർ), ബാബു തോമസ്(പത്തനാട്), സാബു തോമസ്(ഡൽഹി). സംസ്‌കാരം ശനിയാഴ്ച 11-ന് പാറേൽമഠം സെമിത്തേരിയിൽ.
വാളക്കയം കുളങ്ങരമുറിയിൽ ലളിത സി. ടോമി നിര്യാതയായി
കാഞ്ഞിരപ്പള്ളി: വാളക്കയം കുളങ്ങരമുറിയിൽ ടോമി ഫിലിപ്പിന്‍റെ (റിട്ട: എൻജിനിയർ, കുവൈറ്റ്) ഭാര്യ ലളിത സി. ടോമി (72) അന്തരിച്ചു. സംസ്കാരം 19.04.2025 (ശനി) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേംസ് പള്ളിയിൽ. പരേത മുണ്ടക്കയം പൈങ്ങന ചേരാംപേരിൽ കുടുംബാംഗം. മക്കൾ : റോബിൻ ടോമി (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ & ഇന്നോവേഷൻ ഹെഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ്), രാഖി ടോമി (എൻജിനിയർ, ഐ ബി Read More…
ഊട്ടുപുഴയിൽ ജോണിക്കുട്ടി അഗസ്റ്റിൻ നിര്യാതനായി
രാമപുരം : ഊട്ടുപുഴയിൽ ജോണിക്കുട്ടി അഗസ്റ്റിൻ (76) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (16/ 4/ 2025) 1.30 pm ന് രമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.











