മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം ബെത്‌ലഹേം സിംഫണി ബൈപ്പാസ് റോഡിൽ നിന്ന് വർണാഭമായ ക്രിസ്മസ് റാലിയോടുകൂടി ആരംഭിച്ചു. നൂറിൽപരം കുരുന്നുകൾ അണിനിരന്ന മ്യൂസിക്കൽ പാൻ്റെമൈം ക്രിസ്മസ് ചരിത്രം പകർന്ന് നൽകി. ക്രിസ്മസ് എക്സ്ട്ര വഗൻസാ, പാപ്പാനൃത്തം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കരോൾ തുടങ്ങി വ്യത്യസ്തമായ ക്രിസ്മസ് പരിപാടികൾ ബെത്‌ലഹേം സിംഫണിയെ ആകർഷകമാക്കി. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി. സ്കൂൾ മാനേജർ റവ Read More…
mundakkayam
കാട്ടാന ഭീഷണിയെ വക വെയ്ക്കാതെ അബോധാവസ്ഥയിൽ കിടന്ന വയോധികക്ക് രക്ഷകരായി പെരുവന്താനം പോലീസ്
മുണ്ടക്കയം:നബീസ മരിച്ചിട്ടില്ല, ആശുപത്രിയിൽ ജീവനോടെയുണ്ട്. വീടിനുള്ളിൽ മരിച്ചു കിടക്കുന്നു എന്ന് പറഞ്ഞ വയോധികയുടെ ജീവൻ രക്ഷിച്ചു പെരുവന്താനം പോലീസ്. വിവരമറിഞ്ഞു സ്ഥലത്തേക്ക് പോയ പൊലീസ് സംഘത്തിന്റെ വഴിമുടക്കി കാട്ടാന കൂട്ടവും. ജീവനുണ്ട്, വേഗം ആശുപത്രിയിൽ എത്തിക്കണം ’ കാനമലയുടെ മുകളിൽ മരണ ഭയം തളംകെട്ടി നിന്ന ഒറ്റമുറി വീട്ടിൽ എസ്ഐ അജീഷിന്റെ ഈ വാക്കുകൾ ഉയർന്നതോടെ മരണ പാതയിൽ നിന്നും നബീസ എന്ന വയോധികയുടെ യാത്ര ജീവിതത്തിന്റെ റിവേഴ്സ് ഗിയറിലേക്കു വീണു. ഇതോടെ നാടൊന്നടങ്കം പറഞ്ഞു ‘നബീസുമ്മ Read More…
പൂച്ചവാലേൽ പടി ശ്രീധർമ്മശാസ്താക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പൂച്ചവാലേൽ പടി- അമരാവതി ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടിയും,കോൺക്രീറ്റ് ചെയ്തും ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് , വാർഡ് മെമ്പർ സുലോചന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് Read More…
മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ പുസ്തക പ്രദർശനം
മുണ്ടക്കയം: ഡിസി ബുക്സും സ്കൂളിലെ Literary & Debating ക്ലബും ചേർന്ന് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രദേശവാസികൾക്കും യഥേഷ്ടം പുസ്തകങ്ങൾ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്. സാഹിത്യത്തിന്റെ വളർച്ചയെയും പുരോഗതിയെയും പ്രോത്സാഹിപ്പിക്കുവാനും കുട്ടികളിൽ വായനാശീലം വളർത്താനുമായിട്ടാണ് ഈ പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും 10.00 am മുതൽ 4.00 pm വരെ ആയിരിക്കും പുസ്തക പ്രദർശനം.
മുണ്ടക്കയം സെൻ്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് നടന്നു
മുണ്ടക്കയം :പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്നു. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ SFS പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പാല ചാവറ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പും സ്ഥാനങ്ങൾ Read More…
മുണ്ടക്കയം സെൻ്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ്
മുണ്ടക്കയം: പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റിന് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ആതിഥ്യം വഹിക്കും. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ പങ്കെടുക്കും. ചെസ്സ് ടൂർണമെന്റ് കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം ചെയ്യുന്നതും പൂഞ്ഞാർ എം. എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ സമ്മാനദാനം നിർവഹിക്കുന്നതുമാണ്. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ എന്നിവർ ആശംസകൾ Read More…
താലൂക്കാശുപത്രിയാക്കുക ;ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി. ധർണ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബെന്നിദേവസ്യ, സിജു കൈതമറ്റം (ആ എസ് പി) കെ.കെ.ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി), രാജീവ് അലക്സാണ്ടർ (ആർ ജെ ഡി), ടി.എസ്.റഷീദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കമറുദ്ദീൻ Read More…
പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: 50 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലമായി ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്. മുണ്ടക്കയം, Read More…
വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ
മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ഗണിതശാസ്ത്ര മേളയിൽ എൽ.പി വിഭാഗത്തിലും യു. പി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ, ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം സെക്കൻ്റ് ഓവറോൾ, സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ തേർഡും നേടിയാണ് സ്കൂൾ Read More…
ശാരീരിക പരിമിതികൾ മറികടന്ന് ജ്യോതിഷിന്റെ വിജയം
മുരിക്കുംവയൽ: ഇക്കുറി കൊച്ചിയിൽ സ്കൂൾ കായികമേളയിൽ ജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ടീം മത്സരിക്കുമ്പോൾ 65 ശതമാനം അംഗ പരിമിതിയുള്ള പ്ലസ് വൺ വിദ്യാർഥി ജ്യോതിഷ് കുമാർ ചരിത്രത്തിലെ ഭാഗമാകും. സംസ്ഥാനതലത്തിൽ സാധാരണ കുട്ടികൾക്കൊപ്പമുള്ള മത്സരത്തിന് പുറമേ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ മത്സരത്തിലും പങ്കെടുക്കുവാൻ ജ്യോതിഷ് കുമാർ അർഹത നേടി. ഭിന്ന ശേഷി പരിമിതിയുളളവരെ കൈപിടിച്ച് നിർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ രൂപവൽക്കരിച്ച ശേഷം ആ മത്സരങ്ങളിൽ ആദ്യം ഇടം കിട്ടിയിരിക്കുകയാണ് ജ്യോതിഷ് കുമാറിന്. മുണ്ടക്കയം Read More…











