കുന്നോന്നി :വൈദ്യുതി നിലച്ചാല്‍ പ്രദേശത്തെ ബി.എസ്.എന്‍.എല്‍. ഫോണുകളും വൈഫൈ നെറ്റ് വര്‍ക്ക് സംവിധാനങ്ങളുമെല്ലാം സ്‌പോട്ടില്‍ നിശ്ചലമാകും. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബി.എസ്.എന്‍.എല്‍. ടവറുകളുടെ അവസ്ഥ ഇതാണ്. ഫോണ്‍ പ്രവര്‍ത്തനക്ഷമമാകുന്ന സമയങ്ങളില്‍ കോള്‍ ഡ്രോപ്പാകുന്നതും പതിവാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരെ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ബി.എസ്.എന്‍.എലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മേലില്‍ മൂന്നുവര്‍ഷക്കാലത്തേക്ക് Read More…
kunnonni
കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു
കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. മഴയത്തും കുന്നോന്നി ടൗണിലേക്ക് കുട്ടികൾ നടത്തിയ വായനാദിന റാലി ഏറെ ശ്രദ്ധയാകർഷിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.
LSS, USS വിജയത്തിളക്കത്തിൽ കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ
കുന്നോന്നി: LSS, USS സ്കോളർഷിപ്പ് പരീക്ഷയിൽ കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിന് അഭിമാനനേട്ടം. LSS സ്കോളർഷിപ്പിൽ ആദിലക്ഷ്മി കെ. ആർ കൊച്ചു വീട്ടിലും USS സ്കോളർഷിപ്പിൽ അന്ന അനീഷ് കീച്ചേരിയും വിജയികളായി. സ്കോളർഷിപ്പ് വിജയികളെ സ്കൂൾ മാനേജർ മാത്യു പീടികയിൽ ഹെഡ്മിസ്ട്രസ് ഷീനാ പി.ടി.എ പ്രസിഡൻ്റ് മഞ്ചു പ്രകാശ് സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.
എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര നാടിൻ്റെ ഉത്സവമാക്കി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര പ്രതികൂല കാലാവസ്ഥയിലും ഒരു നാടിൻ്റെ ഉത്സവമാക്കി മാറ്റി. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകി. ശക്തമായി പെയ്ത മഴ കാരണം താലപ്പൊലി ഘോഷയാത്രയിൽ താമസം നേരിട്ടുവെങ്കിലും പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് 6.30 ന് അമ്പഴത്തിനാൽ കുന്നേൽ തങ്കച്ചൻ്റെ വസതിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര Read More…
എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവം ഏപ്രിൽ 23, 24 തീയതികളിൽ
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 23, 24 ദിവസങ്ങളിൽ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകും. 23 (ബുധൻ) വൈകിട്ട് 4 ന് സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രദീപ Read More…
എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു
കുന്നോന്നി : എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു. എപ്രിൽ 23, 24 രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, താലപ്പൊലി ഘോഷയാത്ര, മയൂര രാധ മാധവ നൃത്തം, കലാസന്ധ്യ, കരോക്ക ഗാനമേള, സമ്മേളനവും നടക്കും. ശാഖാ ഓഫീസിൽ നടന്ന നോട്ടീസ് പ്രകാശന ചടങ്ങ് മീനച്ചിൽ യൂണിയൻ കൺവീനർ Read More…
കുന്നോന്നിയില്‍ വൈദ്യുതി നിലച്ചാല്‍ ഫോണും നിലയ്ക്കും; വീണ്ടും പോര്‍ട്ട് ചെയ്യുമെന്ന് ഉപയോക്താക്കള്‍
കുന്നോന്നിയില്‍ വൈദ്യുതിബന്ധം നഷ്ടപ്പെട്ടാല്‍ ആ നിമിഷം ബി.എസ്.എന്‍.എലിന്റെ മൊബൈല്‍ കവറേജും നഷ്ടമാകും. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍ ആവലാതിയും പരാതിയും പറഞ്ഞു മടുത്തു വെന്ന് റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. 4ജിയും 5ജിയും ആക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഇനി ബാറ്ററിയോ ജനറേറ്ററോ വാങ്ങി വച്ചിട്ട് പ്രചരണം നടത്തിയാല്‍ മതി. ജില്ലയില്‍ ഒട്ടുമിക്ക മേഖലകളിലെയും ഈ പ്രശ്‌നം പരിഹരിച്ചിട്ട് നാളുകളായി. എന്നാല്‍ വര്‍ഷങ്ങളായുള്ള പരാതികളില്‍ കുന്നോന്നി വിഷയത്തില്‍ പരിഹാരം കാണാത്തത് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ്. Read More…
കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമവും, കുടുംബ യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ച യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രമശ്രീ സനത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട് , വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ, വാർഡ് മെമ്പർ ബീന മധുമോൻ, ശാഖ സെക്രട്ടറി Read More…
വ്യത്യസ്തമായ ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി കുടുംബ യൂണിറ്റ് വാർഷികം
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ കാർത്തികേയ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം വ്യത്യസ്തമായ ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി. കുടുംബ യൂണിറ്റിലെ അംഗങ്ങളുടെ കൂട്ടികൾ കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കുന്ന യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ മധുമോൻ, നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് രക്ഷാധികാരി നടരാജൻ ഇരുമണിത്തറയിൽ, യൂണിറ്റ് കൺവീനർ Read More…
ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി
കുന്നോന്നി : ഭാരതത്തിൻ്റെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 40ാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രാവർത്തകർ പുഷ്പാർച്ചന നടത്തി. പരിപാടികൾക്ക് വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ളാക്കൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ അനീഷ് കീച്ചേരി ഡെന്നി പുല്ലാട്ട് റ്റോമി വാളി പ്ളാക്കൽ തങ്കച്ചൻ മാങ്കുഴയ്ങ്കൽ ജിമ്മി ജോസഫ് കേശവൻ മരുവത്തിങ്കൽ അലക്സ് വള്ളിയാംതടത്തിൽ സി.വി സോമൻ Read More…










