കോട്ടയം: കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് മേയ് 26 ന് രാവിലെ 11 മണിക്ക് കോട്ടയം തപാൽ വിഭാഗം സീനിയർ സൂപ്രണ്ട് ഓഫീസിൽ നടക്കും. തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷൻ, കോട്ടയം- 686001 എന്ന വിലാസത്തിൽ മേയ് 21 വരെ പൊതുജനങ്ങൾക്കു നൽകാം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് – മാർച്ച് 2025 എന്ന് എഴുതണം. വിശദ വിവരത്തിന് ഫോൺ: Read More…
kottayam
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് Read More…
ആരോഗ്യ മേഖല മാഫിയ വത്ക്കരിക്കപ്പെട്ടിരിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: അശാസ്ത്രീയവും അനാരോഗ്യപരവും ചെലവേറിയതുമായ സമീപനം കൊണ്ട് ആരോഗ്യരംഗം ആകെ അനാരോഗ്യകരമായിരിക്കുന്നു എന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ ) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജനങ്ങൾക്ക് അനുഗണവും ലളിതവുമായ ചികിത്സാ സംവിധാനം ലഭ്യമാക്കണം. അനാവശ്യമായ ഭീതി പരത്തി മരുന്ന് മാഫിയകളെ സപ്പോർട്ട് ചെയ്യരുത്. ഈ സാഹചര്യത്തിലാണ് അക്യുപങ്ചർ പ്രസക്തമാവുന്നതെന്നും കൂടുതൽ ആളുകളിലേക്ക് ഇത് പ്രചരിപ്പിക്കാൻ Read More…
കോട്ടയം ജില്ലയിൽ ഡ്രോണുകൾക്ക് നിരോധനം
കോട്ടയം: കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സംരക്ഷിത മേഖലകളിലും ഡ്രോൺ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഉപയോഗത്തിന് നിരോധനം ബാധകമല്ല.
ദേശീയസമ്പാദ്യ പദ്ധതി നിക്ഷേപം സമ്പദ്ഘടനയുടെ ‘ഷോക് അബ്സോർബർ’: മന്ത്രി വി.എൻ. വാസവൻ
പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നത് ദേശീയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിക്കുന്ന സമ്പത്താണെന്ന് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സമ്പാദ്യ വകുപ്പിന്റെ കോട്ടയം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടാകുമ്പോൾ ഒരു ഷോക് അബ്സോർബർ പോലെയാണ് ദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം പ്രവർത്തിക്കുന്നത്. സ്റ്റുഡന്റ്സ് സേവിങസ് സ്‌കീം വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം ദുശീലങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമ്മൻ മാപ്പിള സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ Read More…
കേൾവിത്തകരാർ പരിഹരിക്കാനുള്ള മെഷീന്റെ പേരിൽ കബളിപ്പിച്ചു; 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ
കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വ സിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിച്ചിരുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെ ബിലിറ്റി സ്പെഷലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്. ഈ സ്ഥാപനത്തിൽനിന്നു നൽകിയ 39,000 രൂപയുടെ മെഷീൻ പ്രവർത്തിക്കാതെ Read More…
തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ദിനംപ്രതി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് കുട്ടികളും മുതിർന്നവരും ധാരുണമായി നാട്ടിൽ കൊലചെയ്യപ്പെടുമ്പോൾ ത്രിതല പഞ്ചായത്തുകളാണ് ഉത്തരവാധികൾ എന്ന് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ച് നിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പേവിഷബാധ ബോധവൽക്കരണത്തിനും, വന്ദ്യങ്കരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമായി സർക്കാർ മാറ്റിവയ്ക്കുന്ന കോടികൾ കട്ടുമുടിക്കുകമാത്രമാണ് നടക്കുന്നതെന്നും സജി കുറ്റപ്പെടുത്തി. ഏക പരിഹാരമാർഗ്ഗം തെരുവുനായ നിർമ്മാർജനം മാത്രമാണെന്നും കേരളത്തിലെ പൊതുമുതലുകൾ തല്ലി തകർക്കുകയും, പോലീസിനെ അക്രമിക്കുകയും ചെയ്യുന്ന യുവജന Read More…
കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ
കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ Read More…
മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്
കോട്ടയം :എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി. കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം Read More…
ആനന്ദത്തിലൂടെ ആനന്ദം: മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്
കോട്ടയം: എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കളിക്കാവുന്ന പതിനെഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്. ഇലക്ട്രിക് ബസ്സ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ… എന്നിങ്ങനെ നീളുന്നു Read More…










