kottayam

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല; പി സി ജോർജിന് മറുപടിയുമായി ദീപിക

കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചു തരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി.

kottayam

നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ;കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03. നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് Read More…

kottayam

കോട്ടയം ജില്ലയില്‍ വീട്ടില്‍ വോട്ട് ചെയ്തത് 15681 പേര്‍

കോട്ടയം : അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ട് സൗകര്യം ജില്ലയില്‍ പ്രയോജനപ്പെടുത്തിയത് 15681 പേര്‍. ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലായി മുതിര്‍ന്ന പൗരന്‍മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,210 പേരാണ് ഈ വിഭാഗത്തില്‍ വോട്ടു ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍, പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിങ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിങ്ങിനായി സജ്ജീകരിച്ചത്. ഇവര്‍ ബിഎല്‍ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ Read More…

kottayam

തെരഞ്ഞെടുപ്പ്: സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു . കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള ഉദ്യാസ്ഥര്‍, പ്രചാരണ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി നിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സൂര്യാഘാതം പ്രതിരോധിക്കുന്നതിനായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. അയഞ്ഞതും ഇളം നീല നിറമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണം. ധാരാളം വെള്ളം (നാരാങ്ങാവെള്ളം,പഴച്ചാറുകള്‍, ലസ്സി, കഞ്ഞിവെള്ളം എന്നിവ അഭികാമ്യം)കുടിക്കണം. കഫീന്‍ , അധിക പഞ്ചസാര Read More…

kottayam

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം Read More…

kottayam

കോട്ടയം ജില്ലയിൽ വീട്ടിൽ വോട്ട് ചെയ്തത് 11,920 പേർ

കോട്ടയം: ജില്ലയിൽ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 11,920 പേർ. 85 വയസു പിന്നിട്ടവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ വോട്ടർമാരുടെ (അസന്നിഹിത വോട്ടർമാർ) വിഭാഗത്തിലുള്ളവർ ആണ് വീടുകളിൽതന്നെ വോട്ട് ചെയ്തത്. ഈ രണ്ടുവിഭാഗങ്ങളിലുമായി 16,562 പേരാണ് വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയിട്ടുള്ളത്. മാർച്ച് 30ന് ആരംഭിച്ച വീട്ടിൽ വോട്ട് ഏപ്രിൽ മൂന്നിന് (വെളളി) പൂർത്തിയാകും. ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിതരുടെ വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്.

kottayam

വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം :ഓണ്‍ലൈന്‍ മുഖേന വാങ്ങിയ റോബോട്ടിക് വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചുനല്‍കാത്ത കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കോട്ടയം ദേവലോകം ഇഞ്ചക്കാട്ട് ജോര്‍ജ് തോമസ് 2022 ഫെബ്രുവരിയിലാണ് 22990 രൂപ നല്‍കി നാസികിലെ മെക്ടേണിംഗ് ഈസ്റ്റ്‌ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വാക്വം ക്ലീനര്‍ വാങ്ങിയത്. 2025 ഓഗസ്റ്റില്‍ തകരാറിലായതിനേത്തുടര്‍ന്ന് റിപ്പയറിങിന് നല്‍കി. വാറന്റി പീരിഡ് ആയിരുന്നിട്ടും ബാറ്ററി മാറ്റിവെക്കുന്നതിന് കമ്പനി 3540 രൂപ വാങ്ങി. മുകള്‍ Read More…

kottayam

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും. വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ Read More…

kottayam

എൻ ഡി എ സുസജ്ജം; കേരളത്തിൻ്റെ രാഷ്ട്രീയ ഗതി മാറും : ലിജിൻ ലാൽ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ എൻഡിഎ സുസജ്ജമാണെന്ന് എൻ്ഡി എ ജില്ലാ ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അഭിപ്രായപ്പെടു. വികസിത കേരളം എന്ന സന്ദേശം മുന്നോട്ട് വച്ചാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടുന്നത്. എൽഡിഎഫും യുഡിഎഫും രണ്ടായി മൽസരിക്കുന്നതെങ്കിലും ഇവർ സയാമിസ് ഇരട്ടകളാണ്. അഴിമതി നടത്താനും നടത്തുന്ന അഴിമതി മൂടി വക്കാനും ഇവർ തമ്മിൽ പരസ്പര ധാരണയിലാണ്. മാത്രമല്ല മത രാഷ്ട്രവാദ ശക്തികളായ ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി Read More…

kottayam

കോട്ടയം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്കും ബയോഗ്യാസ് പ്ലാന്റും ഉദ്ഘാടനം ചെയ്തു

കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക്,ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യം- വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അടിസ്ഥാനസൗകര്യങ്ങളിലും ചികിത്സാമികവിലും മാതൃകയായ കോട്ടയം മെഡിക്കല്‍ കോളജില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് സമീപ വര്‍ഷങ്ങളില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണം- തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് വിവിധ ബ്ലോക്കുകളിലേക്ക് സഞ്ചരിക്കുന്നതിനായി രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിന് എംഎല്‍എ Read More…