അരുവിത്തുറ: ഇന്നലെ രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജും വൈദികരും ചേർന്ന് അദ്ധേഹത്തെ സ്വീകരിച്ചു.

പള്ളിയുടെ പുറത്തു സ്ഥാപിച്ചിരിക്കുന്ന നിലവിളക്കിൽ എണ്ണ ഒഴിച്ചതിനു ശേഷം അരുവിത്തുറ വെല്ലിച്ചൻ്റെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിച്ചു.
സുരേഷ് ഗോപിയെ കണ്ട് അടുത്തു ചെന്ന കുട്ടികളോടും മുതിർന്നവരോടും കുശലാന്വേഷണം നടത്തി സെൽഫിയും എടുത്താണ് അദ്ധേഹം മടങ്ങിയത്.