കോട്ടയം :നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പൊതുജനങ്ങളെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്ള പുരോഗതി യോഗം വിലയിരുത്തി. സർക്കാർ നിർദേശപ്രകാരം ഭവന സന്ദർശന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പാക്കാൻ നിയമസഭാ മണ്ഡലങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയുള്ളവർ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. എൻ.എച്ച്.എം ഹാളിൽ നടന്ന യോഗത്തിൽ Read More…
kottayam
ബിജെപിയുടെ വികസന രാഷ്ട്രീയത്തിലേക്കു ആക്രിഷ്ഠരായി ശ്രീ റെജി ലൂക്കോസിനെപോലെ നിരവധി ആളുകൾ ഇനിയും പാർട്ടിലേക്കു കടന്നുവരും : കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
കോട്ടയം : ദേശിയതയും വികസനവും മുനിർത്തി ആണ് ബിജെപി മുൻപോട്ട് പോകുന്നത് എന്നും അതുകൊണ്ട് തന്നെ റെജി ലൂക്കോസിനെപോലെ നിരവധി ആളുകൾ ബിജെപിയില്ലേക്ക് ഇനിയും കടന്നുവരും എന്നും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു. ഇടത് ബന്ധം ഉപേക്ഷിച്ചു ബിജെപിയിലേക്ക് കടന്നുവന്ന റെജി ലൂക്കോസിനു ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉത്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. നാടിന്റെ വികസനം ആണ് ലക്ഷ്യമെന്നും അത് ബിജെപിയിൽകൂടി മാത്രമേ സാധിക്കു എന്നും മറുപടി പ്രസംഗത്തിൽ Read More…
അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് തുടക്കം
അശ്വമേധം 7.0, കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം. ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ നിർവഹിച്ചു. കോട്ടയം ജനറൽ ആശുപത്രി . കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോക്ടർ സി.ജെ. സിതാര, കോട്ടയം ജനൽ ആശുപത്രി സൂപ്രണ്ട് പി.കെ. സുഷമ, ഡെപ്യൂട്ടി സൂപ്രണ്ട് Read More…
എസ്ഐആർ കരട് വോട്ടർപട്ടിക; നിയോജക മണ്ധലം, വില്ലേജ് തലങ്ങളിൽ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും
കോട്ടയം : പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ(എസ്ഐആർ)കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ചർച്ച ചെയ്യാൻ നിയോജകമണ്ഡം, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ജില്ലയിലെ ഇലക്ടറൽ റോൾ ഒബ്സർവർ ടിങ്കു ബിസ്വാളിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ജില്ലാതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അർഹതയുള്ള ഒരാൾക്കും വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗത്തിൽ പങ്കെടുത്ത സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചു. തെരഞ്ഞെടുപ്പു Read More…
കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ കുടുംബശ്രീ ഗ്രാന്‍ഡ് കിച്ചന്‍ റസ്റ്റോറന്റ് ആരംഭിച്ചു
കോട്ടയം :കുടുംബശ്രീ സംരംഭമായ ഗ്രാന്‍ഡ് കിച്ചന്‍ റെസ്റ്റോറന്റ് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകള്‍ക്ക് സംരംഭകത്വത്തിനും തൊഴില്‍സാധ്യതകള്‍ക്കും വഴിയൊരുക്കുന്നതാണ് സംരംഭം. അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രന്‍, മഞ്ജു ഡായ്, ലത രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം Read More…
ആരോഗ്യം ആനന്ദം- വൈബ് 4 വെല്‍നെസ്സ് കാമ്പയിന്‍: ജില്ലാതല പ്രചാരണം തുടങ്ങി
കോട്ടയം :പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നെസ്സ് കാമ്പയിനു മുന്നോടിയായുള്ള കോട്ടയം ജില്ലാതല പ്രചാരണ പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് Read More…
ബിന്ദു സെബാസ്റ്റ്യൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കോട്ടയം: കോട്ടയംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ബിന്ദു സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ അംഗമാണ്. മുൻ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ മുൻപ്രസിഡന്റുമായിരുന്നു. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗമാണ്. സി.എസ്.ഐ സഭയുടെ സിനഡ് എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ബിന്ദു സെബാസ്റ്റ്യൻ.മഹിളാ കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നു. കേരളാ ഹിന്ദിപ്രചാരസഭയുടെ സാഹിത്യാചാര്യ പാസായിട്ടുള്ള ബിന്ദു സെബാസ്റ്റ്യൻ വിവിധ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപികയായി സേവനം Read More…
ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു (ഡിസംബര്‍ 27 ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും
കോട്ടയം: അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്, പോലീസ് സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു. വാഹനപരിശോധനയ്ക്കായി പ്രധാന റോഡുകളിൽ രണ്ടു സംഘങ്ങളെ സജ്്ജമാക്കിയിട്ടുണ്ട്. Read More…
എൽഡിഎഫിൽ തുടരും, രണ്ടില കരിഞ്ഞിട്ടില്ല; സംഘടനാ വോട്ടുകൾ കിട്ടി: ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പംതന്നെ തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോണ്‍ഗ്രസാണ്. രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എല്‍ഡിഎഫിനോടൊപ്പമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയില്‍ രണ്ടില ചിഹ്നത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോണ്‍ഗ്രസ് പത്ത് സീറ്റ് നേടി. നഗരസഭയില്‍ ഏറ്റവും Read More…











