general

എസ് എസ് എൽ സി, പ്ലസ്ടു അവാർഡ് ദാനവും പഠനോപകരണ വിതരണവും

പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗത്തിൽ പ്രവർത്തിക്കുന്ന ഗുരുകൃപ കുടുംബയൂണിറ്റ് മുരിങ്ങപ്പുറത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി. ശാഖാപ്രസിഡൻ്റ് ഷാജി പാറടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംശാഖാ സെക്രട്ടറി ബിനു കെ കെ കിഴക്കേ മാറാംകുന്നേൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം വനിതാ സംഘം സെക്രട്ടറി ലാലി രവി കതിരോലിക്കൽ, പാതാമ്പുഴ എസ് എൻ Read More…

general

വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാൾ ജൂൺ 13 ന്

വെള്ളികുളം:വെള്ളികുളം ഇടവക മധ്യസ്ഥനുംഅത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാൾ ജൂൺ 13 (വെള്ളിയാഴ്ച) ഭക്തിപൂർവ്വം ആഘോഷിക്കും.തിരുനാളിനോടനുബന്ധിച്ച് പത്താം തീയതി ചൊവ്വാഴ്ച മുതൽ നൊവേന ആരംഭിക്കും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറരക്ക് ആഘോഷമായ പാട്ടു കുർബാന, നൊവേന, ലദീഞ്ഞ് .13 വെള്ളിയാഴ്ച 4. 30ന് ആഘോഷമായ പാട്ടു കുർബാന ,സന്ദേശം, നൊവേന ,ലദീഞ്ഞ് . ഫാ.സ്കറിയ വേകത്താനം. തുടർന്ന് നേർച്ച വിതരണം ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ ,അമൽ ഇഞ്ചയിൽ Read More…

general

അനീഷ ജോഷിക്ക് കെ സി വൈ എൽ അതിരൂപത സമിതിയുടെ ആദരം

പ്ലസ് 2 പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടി ക്നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എൽ അതിരൂപത സമിതി അഭിനന്ദിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ട് കുടിയിൽ എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. മാതാപിതാക്കളായ ജോഷി വാരികാട്ട്, ബെസ്സി ജോഷി എന്നിവർക്കൊപ്പം അനീഷ മൊമെന്റോ ഏറ്റുവാങ്ങി. കൈപുഴ അസിസ്റ്റന്റ് വികാരി ഫാ Read More…

general

തറയിൽ പിതാവിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചു KCYL സംഘടിപ്പിച്ച സംഘഗാന മത്സരം ഫ്രാൻസിസ് ജോർജ് എം പി ഉദ്‌ഘാടനം ചെയ്തു

കെ. സി. വൈ. എൽ. ന്റെ സ്ഥാപകനായ മാർ തോമസ് തറയിൽ പിതാവിന്റെ 50-ാം മത് ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്റെ സഹകരണത്തോടെ,പാലത്തുരുത്ത് സെന്റ് ത്രേസ്യ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് 2025 ജൂൺ 8 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സംഘഗാന മത്സരം നടത്തപ്പെട്ടു. അതിരൂപത ഡയറക്‌ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ് എന്നിവർ ചേർത്ത് പതാക ഉയർത്തി Read More…

general

സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയമെന്ന് പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം. ഈ സര്‍ക്കാര്‍ മദ്യശാലകളോട് ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. നാടൊട്ടുക്കും ബാറുകളും ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും യഥേഷ്ടം തുറന്നുകൊടുക്കുന്നു. പാലക്കാട്ടെ ഇലപ്പുള്ളിയില്‍ ഡിസ്റ്റിലറി-ബ്രൂവറി സ്ഥാപിക്കുന്നതിനായി ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്നു. കള്ളുഷാപ്പുകളില്‍ കുടുംബസമേതം വരാവുന്ന സാഹചര്യമൊരുക്കുമെന്ന് വരെ എക്‌സൈസ് വകുപ്പ് മന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നു. സര്‍ക്കാരിന്റെ ഈ നടപടികള്‍ ജനത്തോടുള്ള വെല്ലുവിളിയാണ്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് Read More…

general

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

ഏപ്രിൽ മെയ് മാസങ്ങളിലായി വേമ്പനാട് സ്വിമ്മിംഗ് അക്കാദമി സങ്കെടുപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിൽ പരിശീലനം പൂർത്തിയാക്കിയ നാൽപതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. കുട്ടികൾക്ക്‌ ജലാശയങ്ങളിലെ അപകടങ്ങളിൽനിന്നുമുള്ള സ്വയരക്ഷയ്ക്കും വരുന്ന അധ്യായനവർഷത്തിലെ സ്കൂൾതലങ്ങളിലെ നീന്തൽമത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നീ രണ്ടുലക്ഷ്യങ്ങൾ മുമ്പിൽകണ്ടുകൊണ്ടാണ് പരിശീലനം പൂർത്തീകരിച്ചത്. ഇനി വരുന്ന എല്ലാ അവധിദിവസങ്ങളിലും പുതിയതായി ചേരുന്ന കുട്ടികൾക്കുൾപ്പെടെ പരിശീലനം നൽകുമെന്ന് അക്കാദമി അറിയിച്ചു. Read More…

general

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി

നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് – അദ്ദേഹം പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. Read More…

general

ദുർബല വിഭാഗ വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബല വിഭാഗമായി പ്രത്യേകം പരിഗണിക്കുന്ന അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്കായി പ്രത്യേകം നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പൂനരുദ്ധാരണം, സ്വയം തൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിർമാണം, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഭൂമി വാങ്ങൽ, ഭവനനിർമാണം എന്നീ Read More…

general

മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ (മണിയംകുളം ) പരിസ്ഥിതി ദിനം ആചരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ നോബിള്‍ ഫലവൃക്ഷ തൈ നട്ട് കൊണ്ട്‌ പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. തോമസ് ജോസ്, വികസന കാര്യ ചെയർമാൻ ശ്രീമതി. സുശീല മോഹൻ, വാർഡ് മെമ്പര്‍ ശ്രീമതി. ഷാന്റി തോമസ്, CDS chairperson ശ്രീമതി. ജെസ്സി അഗസ്റ്റിൻ, Read More…

general

മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം നടത്തി

മുത്തോലി: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. മാത്യു ആനത്താരയ്ക്കൽ CMI യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പ്രസ്തുത സമ്മേളനത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷതൈകൾ Read More…