പാലാ €;കൊഴുവനാൽ ഭാഗത്ത് വെച്ച് ഈ താക്കോൽ നഷ്ടമായിട്ടുണ്ട്. കണ്ടെത്തുന്നവർ ദയവായി ബന്ധപ്പെടുക. ഫോൺ :9074402785, 8281127951
general
ഒരുമ ചാരിറ്റബിൾ സൊസൈറ്റിക്ക് സെന്റ്. ആൻസ് ഹയർ സെക്കണ്ടറി സ്കൂൾ NSS ന്റെ സ്നേഹാദരവ്
ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ പാലിയേറ്റീവ് യൂണിറ്റ് സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സാന്ത്വന പരിപാലനം എന്ത് എന്നതിനെപ്പറ്റി സ്കൂളിലെ NSS കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കുകയും ഒരുമയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ മികവുറ്റ പ്രവർത്തനത്തിന് ഒരുമയെ ആദരിച്ചതിനോടൊപ്പം പാരിതോഷികവും നൽകി. NSS പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. ബിന്ദു സക്കറിയ, റോട്ടറി ക്ലബ് കൊഴുവനാലിന്റെ പ്രതിനിധി NSS വോളന്റിയേഴ്സ് കുട്ടികൾ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ പാലിയേറ്റീവ് നേഴ്സുമാരായ അശ്വതി സലി, ശ്രീമോൾ നവീൻ Read More…
മലയോര മേഖലയുടെ വികസനം ചർച്ച ചെയ്ത് തലനാട് പഞ്ചായത്ത് വികസന സദസ്
തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ആരോഗ്യം, ഭവന നിർമാണം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ മേഖലകളിൽ ആവിഷ്‌കരിച്ച പദ്ധതികൾ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിന്റെ പ്രോഗസ് റിപ്പോർട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. തലനാട് ഗവൺമെൻറ് എൽ.പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ Read More…
ശുചീകരണം നടത്തി
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ, എം പി ടി എ , എസ് എം സി എന്നിവരുടെ സംക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തന നടത്തി. പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി പ്രസിഡണ്ട് മാനസി അനീഷ് ,പിടി എക്സിക്യൂട്ടീവ് അംഗങ്ങളായ സാജു മോൻ പി ജെ. സൗമ്യാ ഷാജി, ഷാജിതാ സ്മിതാ ജോൺസൺ, സുരേഷ്, സീനാ ,രമ്യാറെന്നി സന്ധ്യാ എന്നിവർ Read More…
പൂഞ്ഞാർ മേഖല കലോത്സവത്തിൽ അടിവാരം സൺഡേ സ്കൂളിന് മിന്നുംവിജയം
അടിവാരം: പൂഞ്ഞാർ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ 554 പോയിന്റോടെ അടിവാരം സെന്റ് മേരിസ് സൺഡേ സ്കൂളിന് ഓവറോൾ തലത്തിൽ ഒന്നാം സ്ഥാനവും, A വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ 15 ഫസ്റ്റും, 17 സെക്കൻഡ്, 10 തേർഡും കരസ്ഥമാക്കി. വിജയികൾക്ക് പൂഞ്ഞാർ ഫൊറോന വികാരി റവ. ഫാ. തോമസ് പനയ്ക്കക്കുഴി സമ്മാനദാനം നിർവഹിച്ചു. മത്സരത്തിൽ വിജയികളായ വരെ അടിവാരം സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോസഫ് Read More…
ലയൺസ് ക്ലബ്ബ് ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി
കൊല്ലപ്പള്ളി :കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Eye micro surgery & Laser centre Thiruvalla(അമിത eye കെയർ ), യുടെ സഹകരണത്തോടെ കൊല്ലപ്പള്ളി ലയൻസ് ക്ലബ് ഹാളിൽ, ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടാം തിയതി രാവിലെ 9.00 മുതൽ മെഗാ മെഡിക്കൽക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് ലയൺ ലോയിറ്റ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ബഹു: മണി C കാപ്പൻ MLA നിർവഹിച്ചു. Dr. Sam Mathew MBBS MD, ( Diabetologist Read More…
ഗാന്ധിജിയെ മറക്കുന്നതാണ് തലമുറ നേരിടുന്ന വെല്ലുവിളി
രാഷ്ട്ര പിതാവി നെ വിസ്മരിച്ചു പോകുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാമൂഹ്യ പൊതുപ്രെവർത്തകനും റെസിഡൻസ് കൌൺസിൽ പ്രസിഡന്റ്മായ പ്രസാദ് കുരുവിള. ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി പ്രതിചായ കർഷക സംഘത്തിന്റെയും, പ്രതിച്ഛായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെയും നേതൃത്വത്തിൽ കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂൾ പരിസര ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഗാന്ധി അനുസ്മരണം ഗാന്ധി ജയന്തിയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണിന്ന്. ഗാന്ധിജിയെ മാതൃകയാക്കേണ്ട തലമുറ നെഗറ്റീവ് ക്യാരക്ടറുകളുടെ Read More…
തീക്കോയി ഫൊറോന സൺഡേ സ്കൂൾ കലോത്സവം -എ വിഭാഗത്തിൽ വെള്ളികുളം സൺഡേ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
വെള്ളികുളം:തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൊറോന സൺഡേ സ്കൂൾ കലോത്സവത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂൾ എ വിഭാഗത്തിൽ 512പോയിന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം പ്രസംഗം, ബൈബിൾ കഥപറച്ചിൽ, ബൈബിൾ വായന,മിഷൻ കിസ് എന്നിവയിൽ ഉയർന്ന നേട്ടം കരസ്ഥമാക്കി. രക്ഷാകര വേദകീർത്തനം, സുറിയാനി പാട്ട് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും റമ്പാൻ പാട്ട്,മിഷൻ ആന്തം എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്കറിയ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം ;ഷട്ടിൽ ടൂർണമെന്റ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു, രഞ്ജിത് സഖ്യം വിജയിച്ചു
വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരള ഉത്സവത്തോടനുബന്ധിച്ച് വെള്ളികുളം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെൻറ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു പുതുവീട്ടിൽ, രഞ്ജിത്ത് ജെയിംസ് കൊച്ചു കരോട്ട് തീക്കോയി സഖ്യം ജേതാക്കളായി. സഞ്ജു തോമസ് ആറ്റുചാലിൽ, അലൻ ആനന്ദ് ഞള്ളംപുഴ സഖ്യത്തെ നേരിട്ടു മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് വിജയിച്ചത്. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഷട്ടിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജയിംസ് കവളംമാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിനോയി ജോസഫ് Read More…
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് Read More…











