general pala

തോമസ് ചാഴികാടൻ്റെ രണ്ടാം ഘട്ട പര്യടനം ശനിയാഴ്ച്ച പാലായിൽ

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട മണ്ഡല പര്യടനo ശനിയാഴ്ച്ച നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിക്കും.ചേർപ്പുങ്കലിൽ സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.

general

ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുന്നു:അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൈക: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന അവകാശങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA. മീനച്ചിൽ പഞ്ചായത്ത് LDF മഹിളാ കൺവെൻഷൻ പൈകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രവികസനം നടത്തുന്ന കേരള സർക്കാറിനെ സാമ്പത്തികമായി ഞെരുക്കി തകർക്കാനാണ് കേന്ദ്രപദ്ധതി. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചക്ക് കാരണം മാറി മാറി കേന്ദ്രം ഭരിച്ച കോൺഗ്രസും ബി.ജെ.പി യും ആണെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് നടന്ന LDF യുവജന കൺവെൻഷൻ സിപിഎം ഏരിയ Read More…

general

കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തി

കുവൈറ്റിലെ അബ്ബാസിയയിൽ നിന്ന് 35 കിലോമീറ്ററിൽ അധികം ദൂരമുള്ള ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളെ ഉൾപ്പെടുത്തി കുവൈറ്റിലെ വിവിധ രൂപതാ പ്രവാസി അപ്പസ്തോലറ്റ്കളുടെ ആദ്യത്തെ സംയുക്ത കൂട്ടായ്മ ആയ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി. അബ്ബാസിയ ഇടവക ദേവാലയത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച തീർത്ഥാടനംഅഹമ്മദി ദേവാലയത്തിൽ പ്രാർത്ഥനയോടെ എത്തിച്ചേർന്ന പ്പോൾ തീർത്ഥാടക സംഘത്തിനെഅഹമ്മദി ദേവാലയ വികാരി ഫാദർ റോസ്‌വിൻ Read More…

general

കെ സി വൈ എൽ പുതുവേലി യൂണിറ്റ് പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു

കെ സി വൈ എൽ പുതുവേലി യൂണിറ്റ് ന്റെ പ്രവർത്തന വർഷം ‘പുതുയുഗം’ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനവർഷ മാർഗ്ഗരേഖ പ്രകാശനം ബഹു വികാരി ഫാ ജോസഫ് ഈറാഴത്തു നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ഭാരവാഹികളായ അമൽ സണ്ണി, അലൻ ജോസഫ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫോറോന യൂണിറ്റ് ഭാരവാഹികൾ, ഡയറക്ടർ ബ്ലെസ്സൺ ജോയ്, സി അഡ്വൈസർ സി ടോണി എസ് Read More…

general

വ്യാജ കൊറിയർ ഭീഷണി കോളുകളിൽ വീഴരുത്: മുന്നറിയിപ്പുമായി കേരളാ പോലീസ്

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം. നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്തുവാനും ഈ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇത് അമർത്തുന്നതോടെകോൾ തട്ടിപ്പുകാർക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ അറിയിക്കും. ഈ കോൾ Read More…

general

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് 11 മുതൽ മുട്ടം ഷന്താൾ ജ്യോതിയിൽ

മുട്ടം : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് പെറ്റ്സ് ക്യാമ്പ് ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 9.30 ന് കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും . 10 -ന് ഉദ്ഘാടന സമ്മേളനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നടത്തും. തുടർന്ന് Read More…

general

വിദ്യാർത്ഥികൾക്ക് സമ്മർ ക്യാമ്പ്

മോനിപ്പിള്ളി സെൻ്റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂളിൽ (SKPS)എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി 15/4/24 മുതൽ15/5/24 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. സമയം 9am to 11.30am.വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. Ph: 7697124234, 8590713259.

general

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ കോട്ടയം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി അമൽ സണ്ണി മുഖ്യാതിഥിയായി. കെ സി Read More…

general

അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക്‌ ആന്റണി ഉദ്‌ഘാടനം ചെയ്തു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് Read More…

general

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ നടത്തുന്ന അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ Read More…