ചേന്നാട്: പെരിന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു. ചേന്നാട് പനച്ചിപ്പാറ റോഡിൽ വാഴേക്കാട് വ്യാഴാഴ്ച നാല് മണിടോയെയാണ് സംഭവം. പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്‌ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.
general
കവീക്കുന്ന് സ്കൂൾ 102 മത് വാർഷികം നാളെ
കവീക്കുന്ന്: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ 102 മത് വാർഷികാഘോഷവും ‘കൈറ്റ്സ്’ ഷോർട്ട് ഫിലിം പ്രകാശനവും നാളെ (06/02/2026) 3.30 ന് പാരീഷ് ഹാളിൽ നടക്കും. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂയേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തും. ബിഷപ്പ് മാർ ജോസ് മുകാല അനുഗ്രഹ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ Read More…
കെ.ഡി.പി.എ ജിദ്ദക്ക് പുതിയ ഭാരവാഹികൾ
ജിദ്ദയിൽ പ്രവർത്തിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസഫ് (ചെയർ.), സാബു കുര്യാക്കോസ് (പ്രസി.), ദർശൻ മാത്യു (ജന. സെക്ര.), എം.എ. തൻസിൽ (ട്രഷറർ), സിറിയക് ജോൺ (വൈ. പ്രസി.), സാം പുതുമന, നിഷ നിസാർ (ജോ. സെക്ര.), മനോജ് കുര്യൻ (ജോ. ട്രഷറർ), ആഷ്ന തൻസിൽ, അജോ ജോൺ, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി (പ്രോഗ്രാം കോഓർഡിനേറ്റർമാർ), ജിജോ ചാക്കോ, ഷബീസ് Read More…
വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ
കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു. സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു Read More…
വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
വെളിച്ചെണ്ണക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. ഈ വിലക്ക് ഇനി മുതൽ സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. Read More…
വെള്ളികുളം പള്ളിത്തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
വെള്ളികുളം: ഹൈറേഞ്ചിന്റെ കവാടവും പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന ദൈവാലയവുമായ വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനത്തിൽ നവ വൈദികൻ ഫാ.ജോർജ് പ്ലാത്തോട്ടത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുന്നാൾ ഏറ്റെടുത്തു നടത്തിയ 58 പ്രസുദേന്തിമാരുടെ ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടത്തപ്പെട്ടു. മാതാവിൻ്റെ ഗ്രോട്ടോയിലേയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടു ഫാ.പോൾ ചിറപ്പുറത്ത് ,ഫാ. ആൻ്റണി Read More…
സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ Read More…
സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 6 ന് രാവിലെ 9.30 ന് മുരിക്കുംവയൽ സ്കൂളിൽ
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കിവരുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി രാവിലെ 9 30ന് മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : പി ജീരാജ് നിർവഹിക്കും.
മുരിക്കുംവയൽ സ്കൂളിൽ കുടിവെള്ള പദ്ധതി ഉത്ഘാടനം
മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി 2025-26 ന്റെ ഉദ്ഘാടനം ബഹു. പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫെബ്രുവരി 6 ന് രാവിലെ 10 മണിയ്ക് ചടങ്ങിൽ സൂസമമ മാത്യൂ(പ്രസിഡൻ്റ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിക്കും അഡ്വ. പി ജിരാജ് (ജില്ലാ പഞ്ചായത്ത് അംഗം) പ്രഭാത ഭക്ഷണ വിതരണ ഉത്ഘാടനം നടത്തും. സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഖ്യപ്രഭാക്ഷണം നടത്തു.രജനീഷ് ഷാജി(വൈസ് പ്രസിഡണ്ട്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്),പി Read More…
സെന്റ് അൽഫോൻസ് ചർച്ച് അൽഫോൻസാഗിരിയിൽ ഇടവക തിരുനാളിന് പ്രൗഢോജ്വലമായ സമാപനം
അൽഫോൻസാഗിരി ദൈവാലയത്തിൽ പ്രധാന തിരുനാളിന് സമാപനം കുറിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ മുഖ്യകാർമ്മികനായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകി . ദിവ്യബലിക്ക് ശേഷം വിവിധ വാദ്യമെളങ്ങളുടെ അകമ്പടിയോടുകൂടി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആരംഭിച്ചു. വിവിധ പന്തലുകളിൽ ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. Read More…











