പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവർക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര Read More…
general
കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം
കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം
പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ചിറക്കടവ് പഞ്ചായത്തിലെ പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം സ്ഥാപിച്ചു. എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ശ്മശാനം കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാണ്. ശ്മശാനത്തിൻ്റെ സമർപ്പണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന Read More…
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽലൈസന്‍സ് റദ്ദാക്കും : എംവിഡി മുന്നറിയിപ്പ്
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ Read More…
ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് ഇന്ന് നാടിന് സമര്‍പ്പിക്കും
തോടനാല്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച മുപ്പത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് തോടനാലില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഇന്ന് നടത്തപ്പെടുന്നതാണ്. ഉച്ചക്കഴിഞ്ഞ് 3.30 ന് തോടനാല്‍ പന്നിയാമറ്റത്തു നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. കൊഴുവനാല്‍ ജില്ലാ പഞ്ചായത്ത് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തും. ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ പരിപാലനത്തിനായി കൊഴുവനാല്‍ ബാഡ്മിന്റന്‍ Read More…
ചെറുകര സ്കൂളിന് ഹൈടെക് മന്ദിരം
വള്ളിച്ചിറ: നൂററി ഒൻപത് വർഷം പഴക്കമുള്ള പാലാ വിദ്യാഭ്യാസ ജില്ലയിലെ വളളിച്ചിറ ചെറുകര സെ.ആൻറണീസ് യു.പി.സ്കൂളിന് നവീന സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിര നിർമ്മാണം പൂർത്തിയായി. കോട്ടയം രൂപതാ എഡ്യുക്കേഷണൽ ഏജൻസിയു ടെ കീഴിലുള്ള സ്കൂൾ1915 ലാണ് സ്ഥാപിതമാകുന്നത്. ചെറുകര സെം മേരീസ് ഇടവക സമൂഹത്തിൻ്റെയും സുമനസ്സുകളുടേയും സഹായത്തോടെ രണ്ട് കോടിയോളം രൂപ ചിലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചിട്ടുള്ളത്. 10 ഡിജിറ്റൽ ക്ലാസ്സ് മുറികളും, കംപ്യൂട്ടർ ലാബും, ലൈബ്രറിയും, മിനി ഓഡിറ്റോറിയവും ഉൾപ്പെടെ പതിനായിരം ച. അടി വിസ് Read More…
കൂട്ടായ്മയുടെ ശക്തി സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാർ : മാർ റാഫേൽ തട്ടിൽ
കൊടുങ്ങല്ലൂർ : കൂട്ടായ്മയുടെ ശക്തി എന്താണെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമൂഹം എന്ന് സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമ്മിക്കുന്ന ഓർമകൂടാരത്തിന്റെ ശിലാസ്ഥാപന ചടങ് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണെന്നു ഞങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. ക്നാനായക്കാരില്ലെങ്കിൽ സീറോമലബാർ സഭ അപൂർണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയായി കാണണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. Read More…
പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം ;പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില Read More…
UNIQUE AC SERVICES ന്റെ പുതിയ ബ്രാഞ്ച് ചെത്തിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു
UNIQUE AC സർവീസിന്റെ പുതിയ ബ്രാഞ്ച് ചെത്തിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ ഉത്‌ഘാടനം നിർവ്വഹിച്ചു. UNIQUE AC SERVICES ന്റെ സേവനം ഈരാറ്റുപേട്ട, പാലാ, ഉഴവൂർ, കോട്ടയം, കൂത്താട്ടുകുളം, തൊടുപുഴ എന്നിവടങ്ങളിലെല്ലാം ലഭ്യമാണ്. മികച്ച സേവനം, കുറഞ്ഞ സർവീസ് ചാർജുകൾ…വിളിക്കൂ… UNIQUE AC SERVICES customer care : 8111990611 ,8111880344
ചെറുകിട പദ്ധതികളിലൂടെ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യം: തോമസ് ചാഴികാടൻ എം.പി
ഇടപ്പാടി: ചെറുകിട പദ്ധതികളിലൂടെ ഗ്രാമ പ്രദേശങ്ങളുടെ വികസനം സാധ്യമാക്കുന്നതിനാണ് മുഖ്യ പരിഗണന നൽകുന്ന തെന്ന് തോമസ് ചാഴികാടൻ എം.പി.പറഞ്ഞു. എം .പി ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി വാർഡിൽ ഇടപ്പാടി – പാലോലി -കുന്നേൽഭാഗം റോഡിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടി. ആർ ശിവദാസ് Read More…











