erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം,വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമ ക്ലാസ്, പാലാ അഡാർട്ട് സംഘടിപ്പിച്ച ചിത്രപ്രദർശനം, സലിം കളത്തിപ്പടി അവതരിപ്പിച്ച ‘കുടമാറ്റം’ ലഹരിവിരുദ്ധ ഏകാഭിനയ നാടകം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. കോളേജിലെ എൻ എസ് എസ് യൂണിറ്റും,ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉത്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എ .എ Read More…

erattupetta

ആം ആദ്മി പാർട്ടി നവരാഷ്ട്രീയ സന്ദേശ യാത്ര ഇന്ന്

ഈരാറ്റുപേട്ട: ആം ആദ്‌മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎപി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കപ്പറമ്പിൽ നയിക്കുന്ന നവരാഷ്ട്രീയ സന്ദേശയാത്ര ഇന്ന് രവിലെ 9 ന് പൂഞ്ഞാറിൽ ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലത്തിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ ചേരുന്ന സമാപന സമ്മേളനം എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജ് റോഡിൽ Read More…

erattupetta

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി : പൂഞ്ഞാർ പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന്‍ മിഷൻ മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പൂഞ്ഞാർ പനച്ചിപ്പാറയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാ പുരയിടം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ നായർ, സുശീല മോഹൻ, മെമ്പർമാരായ രഞ്ജിത്ത് എംആർ, വിഷ്ണുരാജ്, Read More…

erattupetta

എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” നടത്തപ്പെട്ടു

ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ Read More…

erattupetta

മലയോര കർഷകർ കുടിയിറങ്ങാൻ ഗൂഢതന്ത്രമൊരുക്കി ഇടതു സർക്കാർ: പിസി ജോർജ്

ഈരാറ്റുപേട്ട : വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്നത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ പ്രേരിപ്പിക്കുന്ന നടപടികളാണ് വനംവകുപ്പും, ഇടതു പക്ഷ സർക്കാരും അനുവർത്തിച്ചു വരുന്നത് ഇതിന്റ ഭാഗമായിട്ടാണ് മലയോര മേഖലയിലെ നിർമ്മാണ നിരോധനവും സംസ്ഥാന വ്യാപകമായി വനം വകുപ്പ് കൃഷി ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഇടതുപക്ഷ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു. സംസ്ഥാന Read More…

erattupetta

എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മണ്ഡലംതല പ്രചരണ ജാഥ സംഘടിപ്പിക്കും:ഹലീൽ തലപ്പള്ളിൽ

ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളിൽ. ഫെബ്രുവരി 26 തിങ്കളാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജനമുന്നേറ്റയാത്ര ഏറ്റുമാനൂരിൽ സ്വീകരണം നൽകി ചങ്ങനാശ്ശേരി പെരുന്നയിൽ സമാപിക്കും. ജനമുന്നറ്റയാത്രയുടെ പ്രചരണം കുറിച്ചുകൊണ്ട് പൂത്താർ നിയോജക മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളി നയിക്കുന്ന വാഹന പ്രചരണ ജാഥ ഫെബ്രുവരി Read More…

erattupetta

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്ത് നടന്നു. ആശുപത്രിയുടെ ഉദ്ഘാടനം ശ്രീ ആന്റോ ആന്റണി എം പി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബഹു സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് പദ്ധതി വിശദീകരണം നൽകി. തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ Read More…

erattupetta

നയ വിശദീകരണ യോഗം

ഈരാറ്റുപേട്ട : എൽഡി എഫ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നയ വിശദീകരണ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു. എൽഡി എഫ് നേതാക്കളായ ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, കെ ആർ അമീർഖാൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ, അഡ്വ.ജെയിംസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ, ഷനീർ മഠത്തിൽ, അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു.

erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കയ്യേറ്റം പ്രതിഷേധാർഹം: യു.ഡി.എഫ്.

ഈരാറ്റുപേട്ട: ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ മുസ് ലിം ലീഗ് അംഗം കെ.സുനിൽകുമാറിനെ സി.പി.എം അംഗം സജീർ ഇസ്മായിൽ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും യു ഡി.എഫിലെ വനിതാ കൗൺസിലറന്മാരായ അൻസലനാ പരിക്കുട്ടി, സുനിത ഇസ്മായിൽ എന്നിവരെ അസഭ്യം പറയുകയും മറ്റൊരു യു.ഡി.എഫ് കൗൺസിലറായ ഡോ. സഹ് ല ഫിർദൗസിെനെ സ്റ്റീൽ പ്ലൈറ്റ് കൊണ്ട് ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും സജീറിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ കോടികൾ വിലയുള്ള Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി: ലീഗ് കൗൺസിലർക്ക് പരുക്ക്

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്‌ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്.