ഈരാറ്റുപേട്ട: എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ സംഘടനാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സ്നേഹാദരവ് ഒരുക്കിക്കൊണ്ട് നടക്കുന്ന ഈഴവ മഹാസംഗമത്തിനായി ഈരാറ്റുപേട്ട നഗരം പീതസാഗരമായി. നാളെ (2025 മെയ് 22 ന്) ഈരാറ്റുപേട്ട ആർ.ശങ്കർ (പി,ടി,എം,എസ് ഓഡിറ്റോറിയം)നഗറിൽ ആണ് സമ്മേളനo. വൈകുന്നേരം 3 മണിക്ക് വെള്ളാപ്പള്ളി നടേശനെയുo, തുഷാർ വെള്ളാപ്പള്ളിയേയും മുട്ടം കവലയിൽ വച്ച് ഒരേ യൂണിഫോംധാരികളായ 501 കുമാരി സംഘം പ്രവർത്തകരും, യൂണിഫോം Read More…
erattupetta
യുഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു
ഈരാറ്റുപ്പേട്ട: ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മേയ് 20 യുഡിഎഫ് ഈരാറ്റുപ്പേട്ട : ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മേയ് 20 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്‌ഥാന വ്യാപകമായി കരിദിനമായി ആചരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ് പാർട്ടി സെക്രട്ടറി ജനറൽ Read More…
സൺറൈസ് – നേർവഴി ട്രസ്റ്റ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് വി പി സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു, മുനിസിപ്പൽ വൈസ് ചെയർമാൻ Read More…
ഇളപ്പുങ്കൽ – വെട്ടിത്തറ റോഡ് തകർന്നു; യാത്ര ദുരിതത്തിൽ നാട്ടുകാർ
ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ തലപ്പലം പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വെള്ളൂക്കുന്നേലിൻ്റെ വാർഡ് കൂടിയാണ് അഞ്ചാം വാർഡ്. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്യാൻ നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത് ഭരണസമിതിയെ ബന്ധപ്പെടുമ്പോൾ, റോഡ് കോൺക്രീറ്റ് ചെയ്യാൻ തുക Read More…
“എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു; സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ
ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന “എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു. സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിലവിൽ Read More…
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും സൗജന്യ ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പും നടത്തപ്പെട്ടു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു. ഇന്ന് (ഏപ്രിൽ 3) രാവിലെ ഹോസ്പിറ്റൽ ചെയർമാനും ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനുമായ ഡോ ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗജന്യ ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ തുടക്കവും കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു പൊതു പ്രവർത്തകനായ Read More…
AITUC പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച മെയ്ദിന റാലി എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് ബാബു K ജോർജ് ഉദ്ഘാടനം ചെയ്തു
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മെയ്ദിനത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിൽ തൊഴിലാളിവർഗ്ഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടം എന്നോണം മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും Read More…
ടീം റെസ്ക്യൂ ഫോഴ്സ് കേരള നിലവിൽ വന്നു
ഈരാറ്റുപേട്ട: സേവന ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നതിനായി ഈരാറ്റുപേട്ട കേന്ദ്രമായി ടീം റെസ്ക്യൂ ഫോഴ്സ് എന്ന പേരിൽ പുതിയ സംഘടനക്ക് തുടക്കം കുറിച്ചു. മുൻ നഗരസഭ ചെയർമാൻ ടി.എം റെഷീദ്, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.എം അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായും നൗഷാദ് വെള്ളൂ പറമ്പിൽ (പ്രസിഡൻ്റ്), റബീസ് ഖാൻ (ജനറൽ സെക്രട്ടറി), ആരിഫ് വി.ബി (ട്രഷർ ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.
2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു ചന്ദ്രന് ലഭിച്ചു
ഈരാറ്റുപേട്ട: 2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി. അനു ചന്ദ്രന് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 4-ാം വാര്‍ഷികം എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ വച്ച് ബഹു. പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനു ചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.
ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ മതസ്പർധ, തീ വ്രവാദ എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന് സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ Read More…











