erattupetta

സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്

ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…

erattupetta

ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കായി ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോഴും സ്കൂൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. അധ്യാപകരായ മുഹമ്മദ് ലൈസൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സി പി ഒ റമീസ് പി എസ് എന്നിവർ സംസാരിച്ചു.

erattupetta

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം

ഈരാറ്റുപേട്ട: വർണാഭമായ പരിപാടികളോടെ ഗവ ഹയർ സെക്കന്ററി , സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അറിവിന്റെ അക്ഷര മുറ്റത്തെത്തിയ കുട്ടികൾക്ക് പഠനോപകരണവും , മധുര പലഹാരവും നൽകിയാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുഹാന ജിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാധ്യക്ഷ ശ്രീമനി സുഹ്റ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ അനസ് പാറയിൽ (, പിറ്റി എ പ്രസിഡന്റ്) ശ്രീ വിഎം അബ്ദുള്ളാ ഖാൻ (എസ്.എം.ഡി.സി ചെയർമാൻ,) Read More…

erattupetta

വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

ഈരാറ്റുപേട്ട: അരുവിത്തുറ പാലക്കുളത്ത് സഞ്ചു സന്തോഷ്‌ (25 ) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. Read More…

erattupetta

സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു

ഈരാറ്റുപേട്ട : 2025 മെയ്‌ 30,31 ജൂൺ 01 തീയതികളിലായി മൂന്ന് നാൾ നടന്ന സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഈരാറ്റുപേട്ടയിൽ സമാപിച്ചു. മെയ് 30ന് തിടനാട് കൈപ്പള്ളി കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക ബാനർ കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി കെ ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മണ്ഡല അതിർത്തിയിലെ സീനിയർ Read More…

erattupetta

സിപിഐ പൂഞ്ഞാർ മണ്ഡലം പൊതു സമ്മേളനം മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പതാക, ബാനർ, കൊടിമര ജാഥകൾ സമാപിച്ചു കൊണ്ടുള്ള പൊതു സമ്മേളനം ഈരാറ്റുപേട്ടയിൽ ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് നിന്നുകൊണ്ട് മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂടിച്ചേര്‍ത്താല്‍ മാത്രമേ ഇന്ന് രാജ്യം നേരിടുന്ന ഭരണഘടനയെ ധിക്കരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുന്ന മോഡി ഭരണകൂടത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു എന്ന Read More…

erattupetta

ആനിപ്പടിയിൽ കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : കാലങ്ങളായി ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന ഈരാറ്റുപേട്ട നഗരസഭ 25-)o ഡിവിഷനിലെ ആനിപ്പടി പ്രദേശത്ത് സംസ്ഥാന ഭൂജല വകുപ്പിൽ നിന്നും 14.5 ലക്ഷം രൂപ അനുവദിച്ച് പുതിയ കുഴൽക്കിണർ നിർമ്മിച്ച് കുഴൽ കിണറിൽ നിന്നുള്ള ജലം ഉപയോഗിച്ച് പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. പമ്പ് ഹൗസ്, മോട്ടോർ, ഓവർഹെഡ് ടാങ്ക്, പമ്പിങ് മെയിൻ പൈപ്പ്, വിതരണ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. കാലങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ആനിപ്പടി പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്കാണ് ഈ Read More…

erattupetta

തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം 29 ന്

ഈരാറ്റുപേട്ട : കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. Read More…

erattupetta

സംഘടനകൾ നന്മയുടെ മുഖമാവണം :അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ

ഈരാറ്റുപേട്ട: സംഘടനകളും പ്രസ്ഥാനങ്ങളും നന്മയുടെ മുഖവും, വക്താക്കളുമാവണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. പരസ്പരം തിരിച്ചറിയാത്ത വിധം സമൂഹങ്ങൾ കമ്പാർട്ടുമെന്റാകുന്ന കാലത്ത് മനുഷ്യരെ ചേർത്തു നിർത്താൻ കലാ, സാംസ്കാരിക മേഖലക്ക് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സിൽവർ ജൂബിലിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ് പ്രസിഡൻറ് സക്കീർ ഹുസൈൻ താപി അധ്യക്ഷനായിരുന്നു. മുൻ ജില്ലാ കലക്ടറും എഴുത്തുകാരനുമായ കെ.വി.മോഹൻ Read More…

erattupetta

ഹയർ സെക്കണ്ടറി പരീക്ഷയിൽ മുസ്ലീം ഗേൾസ് സ്കൂളിൽ 41 ഫുൾ A+

ഈരാറ്റുപേട്ട: സംസ്ഥാന ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഈരാറ്റുപേട്ട മുസ്ലീം ഗേൾസിന് ഉന്നത വിജയം കൈവരിക്കാനായി. 41 കുട്ടികളാണ് ഫുൾ A+ കരസ്ഥമാക്കിയത്. 304 കുട്ടികൾ പരീക്ഷയെഴുതിയതിൽ 268 കുട്ടികൾ ഉന്നത പഠനത്തിനർഹരായി. 88.61% വിജയമാണ് സ്കൂളിന് ലഭിച്ചത്. ബയോളജി സയൻസ് വിഭാഗത്തിൽ 26 കുട്ടികൾക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 6 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 4 കുട്ടികൾക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 5 കുട്ടികൾക്കുമാണ് ഫുൾ A+ ലഭിച്ചത്. വിജയികളെ സ്കൂൾ മാനേജ്മെൻ്റും പി റ്റി Read More…