aruvithura

അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

അരുവിത്തുറ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് കപ്പാട് ബനഡിക്ടൻ ആശ്രമം ഫാ. ക്ലമന്റ് എട്ടാനിയിൽ നേതൃത്വം നൽകി. പുറത്തു നമസ്കാരത്തിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്ന 101 പൊൻ കുരിശുമേന്തിയുള്ള Read More…

aruvithura

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും

അരുവിത്തുറ : ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4:00 pm ന് പരി. കുർബാന ( ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും.റവ.ഫാ. ജിജോ പ്ലാത്തോട്ടം, റവ.ഫാ. തോമസ് കൊച്ചോടയ്ക്കൽ സഹ കാർമികരാകും). 5.40pm ന് തിരുനാൾ കൊടിയേറ്റ് (വെരി.റവ.ഫാ.മാത്യു ചന്ദ്രൻകുന്നേൽ) തുടർന്ന് 6 മണിക്ക് പുറത്തുനമസ്കാരം (വെരി.റവ.ഫാ.ക്ലമന്റ് എട്ടാനിയിൽ ) അതിനുശേഷം 101 പൊൻകുരിശു മേന്തിയുള്ള  ഭക്തിനിർഭരമായ നഗരപ്രദക്ഷിണം. 23 -ാം തീയതി (വ്യാഴാഴ്ച) രാവിലെ 9: Read More…

aruvithura

അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു

അരുവിത്തുറ : അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു. പാലാ ആർ ഡി ഓ. മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, അരുവിത്തുഫൊറോന വികാരി വെരി റവ ഫാ.മാത്യു ചന്ദ്രൻകുന്നേൽ,ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ,കേരള പോലീസ്, എക്സൈസ്,ഫയർഫോഴ്സ്, കെഎസ്ഇബി, ആരോഗ്യ വിഭാഗം, Read More…

aruvithura

അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ ഓശാന തിരുനാൾ വിപുലമായ പരിപാടികളോടെ ആചരിച്ചു

അരുവിത്തുറ :ഈശോയുടെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി അരു വിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ ഓശാന തിരുന്നാൾ ആചരിച്ചു. രാവിലെ ഏഴിന് ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിലും ചടങ്ങുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു അരുവിത്തുറഫോറോനാ വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.

aruvithura

അരുവിത്തുറ വല്യച്ഛൻ മലയിൽ ആയിരങ്ങൾ പങ്കെടുത്ത നാല്പതാം വെള്ളി ആചരണം

അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലും അരുവിത്തുറ വല്യച്ചൻ മലയിലും വിപുലമായ നാല്പതാം വെള്ളിആചരണങ്ങൾ നടന്നു. രാവിലെ 9.30 നും, 11ന് പാലാ രൂപത ഡി.സി.എം.എസ്സിന്റെ ആഭിമുഖ്യത്തിലും വൈകിട്ട് 5. 15 നും ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടന്നു. രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തിയ തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിരുന്നു നാല്പതാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമ്മങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ Read More…

aruvithura

അരുവിത്തുറ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ വിപുലമായ വിശുദ്ധ വാരാചരണവും നാല്പതാം വെള്ളി ആചരണവും

അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് നാല്പതാം വെള്ളിയോടെ തുടക്കമാകും.നാല്പതാം വെള്ളിയാഴ്ച രാവിലെ 5.30, 6 . 45, 8.00, 9.15 ,10. 30 എന്നീ സമയങ്ങളിലും വൈകിട്ട് നാലിനും ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. അന്നേദിവസം രാവിലെ 9.30, 11 .00, വൈകിട്ട് 5. 15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും രാവിലെ എട്ടു മുതൽ Read More…

aruvithura obituary

റവ. ഡോ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി. സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ Read More…

aruvithura

അരുവിത്തുറ കോളേജ് പുറത്തിറക്കിയ അന്താരാഷ്ട്ര ജേർണൽ ‘ജെം’ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ൻ്റെ 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് പ്രകാശനം ചെയ്തു. ജേർണലിൻ്റെ ആദ്യപതിപ്പ് കോളേജ് മാനേജർ വെരി. റവ. ഫാ. മാത്യു. ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളേജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐ സി ആർ എ എസ് എസ് ടി -2025 ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും Read More…

aruvithura

ജില്ലാതല വനിതാദിനാഘോഷങ്ങൾ അരുവിത്തുറ കോളേജിൽ

അരുവിത്തുറ :സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ തിങ്കളാഴ്ച നടക്കും. വനിതാ ദിനാഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യ സന്ദേശം നൽകും. അരുവിത്തുറ സെൻ്റ് Read More…

aruvithura Blog

അരുവിത്തുറയിൽ വച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറു പേർ പങ്കെടുക്കും

വെള്ളികുളം: സീറോ മലബാർ സഭ സമുദായശക്തീകരണ വർഷമായി ആചരിക്കുന്നതിനോട നുബന്ധിച്ച് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ മേഖലയിൽ വെച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറിൽപരം ആളുകൾ പങ്കെടുക്കും. ഇടവകയിലെ പള്ളികമ്മിറ്റി അംഗങ്ങൾ,സൺഡേസ്കൂൾ, എ.കെ. സി. സി. മാതൃവേദി ,പിതൃവേദി , കുടുംബക്കൂട്ടായ്മ ഭാരവാഹികൾ, സ്വാശ്രയ സംഘാംഗങ്ങൾ തുടങ്ങിയ വിവിധ സംഘടനാ അംഗങ്ങൾ സമുദായ സമ്മേളനത്തിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തും. Read More…