അരുവിത്തുറ :സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി നാസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.ഡി പ്രസാദ് മുഖ്യപ്രഭാഷണവും Read More…
aruvithura
അരുവിത്തുറ കോളേജിൽ ക്ലൈമറ്റ് കഫേ; ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് കാലത്തിന് 2026 സാക്ഷ്യം വഹിക്കും: റോക്ക്സി മാത്യൂ കോൾ
അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യം വഹിക്കുമെന്ന് പ്രശ്സത പരിസ്ഥിതി ശാസ്‌ത്രജ്ഞൻ റോക്‌സി മാത്യു കോൾ പറഞ്ഞു.സഹസ്രാബ്‌ദങ്ങളോളം ഭൗമാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന കാർബൺ വ്യാപനത്തെ തടയാൻ സംഘടിതവും അസൂത്രിതവുമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സെൻ്റ്. ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ എൻ. എസ്സ്.എസ്സ് യൂണിറ്റും മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിങ്ങ് നെറ്റ് വർക്കും Read More…
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ ഹെൽപ് ഡെസ്ക് 29 മുതൽ
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ ബിരുദ ഏകജാലക പ്രവേശനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 29 / 5/2026 വെള്ളിയാഴച്ച മുതൽ ഹെൽപ് ഡെസ്ക്ക് പ്രവർത്തനമാരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94474 24310.
സേവന രംഗത്ത് ചരിത്രം രചിച്ചുകൊണ്ട് അരുവിത്തുറ ലയൺസ് ക്ലബ് പതിനഞ്ചാം വർഷത്തിലേക്ക്; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 27 ന്
അരുവിത്തുറ : 2026 -2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും പുതിയ മെമ്പർമാരെ ചേർക്കലും 2026 മെയ് 27 ബുധൻ വൈകിട്ട് 6:30 ന് അമ്പാറനിരപ്പേൽ, ഭരണങ്ങാനം, ബ്ലൂ വാം ഫൗണ്ടേഷൻസ് ഹാളിൽ നടത്തപ്പെടും. വിവിധ സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ എം.ജെ നിർവഹിക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പുതിയ മെമ്പർമാരെ ചേർക്കലും മുൻ ഗവർണർ ജോയി തോമസ് പൗവത്ത് Read More…
അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാംപസിൽ നടന്നു
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം അരുവിത്തുറ കോളേജ് സെമിനാർ ഹാളിൽ നടന്നു. കോളേജ് മാനേജർ വെരി റവ. ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായിരുന്നു. സംഗമത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രെഫ. തോമസ് വി അലപ്പാട്ട് , പൂർവ്വ വിദ്യാർത്ഥികളായ മുൻ പി എസ്സ്, സി അംഗം പ്രൊഫ ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി Read More…
അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേരുന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കും
അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ശനിയാഴ്ച നടക്കും. രാവിലെ 9 ന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
കാറപകടത്തിൽ മരിച്ച അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്യുവിന്റെ സംസ്കാരം നാളെ
അരുവിത്തുറ: കാറപകടത്തിൽ മരിച്ച അരുവിത്തുറ കൊണ്ടൂർ മണക്കാട്ട് ബ്രിജിത്ത് മാത്യുവിന്റെ (95) സംസ്കാരം നാളെ (വെള്ളിയാഴ്ച) 2.30 വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുവിത്തറ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മൃതദേഹം വെള്ളിയാഴ്ച 9.30ന് വീട്ടിലെത്തിക്കും. കപ്പാട് കാലായിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു. ചൊവ്വാഴ്ച രാത്രി 10.30ഓടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മണിമലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിലാണ് ബ്രിജിത്ത് മാത്യു മരിച്ചത്. മകൻ റോയ് മാത്യു (52), ഭാര്യ ബിന്ദു റോയ് (47) Read More…
അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി കുഴഞ്ഞുവീണു മരിച്ചു
അരുവിത്തുറ : അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യു കുഴഞ്ഞു വീണ് മരിച്ചു. പള്ളിയുടെ മുൻപിൽ കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പകൽ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിനാളുകളാണ് നേർച്ച കാഴ്ചകളുമായി വല്യച്ചന്റെ അനുഗ്രഹം തേടി എത്തിയത്. രാവിലെ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി.റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക് ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും Read More…
പരസ്യ വണക്കത്തിനായി വിശുദ്ധൻ്റെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു
അരുവിത്തുറ: അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. വികാരി ഫാ. മാത്യൂ ചന്ദ്രൻ കുന്നേൽ, ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. തോമസ് തയ്യിൽ, ഫാ. മാത്യൂ കടൂക്കുന്നേൽ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും Read More…










