അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് രണ്ടാം തിയതി തുടക്കമാകും. പുരുഷ വിഭാഗം വോളിബോൾ മത്സരങ്ങൾ രണ്ടാം തിയതി ഉച്ച കഴിഞ്ഞ് 2 ന് എംജി യൂണിവേഴ്സിറ്റി രജിസ്റ്റാർ പ്രൊഫ. ഡോ ബിനു ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്യും. മുൻ ഇൻറർനാഷണൽ വോളിബോൾ താരം കിഷോർ കുമാർ മുഖ്യാതിഥി ആയിരിക്കും, വനിതാ വിഭാഗം മത്സരങ്ങൾ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോളേജ് Read More…
aruvithura
തിമൃതോം ഓണപ്പൂരവുമായി അരുവിത്തുറ സെന്റ് ജോർജ് കോളേജ് കോളേജ്
അരുവിത്തുറ : ഓണാഘോഷങ്ങളുടെ പ്രൗഡി വിളിച്ചോതി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിമൃതോം 2026 വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഓണ സന്ദേശം വിളംബരം ചെയ്ത റാലിയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ട മേളത്തിന്റെ അകമ്പടിയിൽ വിദ്യാർത്ഥികൾ ചുവടുകൾവച്ചു. ഓണപ്പാട്ടുകൾക്കൊപ്പം തിരുവാതിരയും റാമ്പ് Read More…
യുവത്വത്തിന്‍റെ ആഘോഷമായി അരുവിത്തുറ കോളജിൽ ‘ഓറ 2026 ‘ഫ്രെഷേഴ്സ് ഡേ
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ നവാഗത വിദ്യാർഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനു മോൾ സെബാസ്റ്റ്യൻ, നാൻസി വി.ജോർജ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നവാഗത വിദ്യാർഥികൾക്കായി തീമാറ്റിക് പെർഫോമൻസ് കോമ്പറ്റീഷനും പ്രത്യേക സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.
അരുവിത്തുറ പള്ളിയിൽ മുൻ വികാരിമാരുടെയും കൈകാരന്മാരുടെയും സംഗമം
അരുവിത്തുറ: ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ അരുവിത്തുറ സെന്റ്. ജോർജ് ഫൊറോന ഇടവകയിൽ ശുശ്രൂഷ ചെയ്ത വികാരിയച്ചന്മാരുടെയും കൈക്കാരന്മാരുടെയും സംഗമം സംഘടിപ്പിച്ചു. സംഗമത്തിന് അരുവിത്തുറ ഫൊറോന വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ നേതൃത്വം നൽകി.
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ജീവൻ സുരക്ഷാ പരിശീലന പരിപാടി
അരുവിത്തുറ: കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ Read More…
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട് (യോഗ്യത: ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം). അപേക്ഷകർ അഗസ്റ്റ് 3 ന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടോ bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡി മുഖേനയോ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94474 24310.
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി അരുവിത്തുറ കോളേജിൽ ലഹരി വിരുദ്ധസെമിനാർ
അരുവിത്തുറ: സംസ്ഥാന സർക്കാർ വിജയകരമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് . ഐ ബിനോയ് തോമസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു. സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പത്രവിതരണ പദ്ധതിയും മോട്ടിവേഷൻ ക്ലാസും നടന്നു
അരുവിത്തുറ : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയും സംയുക്തമായി ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ കെ. എസ്. തോമസ് Read More…
അരനൂറ്റാണ്ടായി പുസ്തകങ്ങളുടെ കാവൽക്കാരൻ; ലാഭമല്ല, വായനയാണ് സമ്പത്ത്; ആയിരങ്ങളുടെ വായനാ യാത്രയ്ക്ക് വഴികാട്ടിയായി അരുവിത്തുറ ബുക്ക് ഹൗസിലെ ബാബു ചേട്ടൻ
അരുവിത്തുറ: ഒരു പുസ്തകം തേടി എത്തുന്ന വിദ്യാർഥിയോട് “ഇല്ല” എന്ന് പറയാൻ ഇന്നും മനസ്സുവരാത്ത മനുഷ്യൻ. കടയിൽ സ്റ്റോക്കില്ലെങ്കിൽ പോലും എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് പറഞ്ഞ സമയത്ത് കൈമാറാൻ ഓടിനടക്കുന്ന പുസ്തകവ്യാപാരി. വായനയുടെ സംസ്കാരം തലമുറകളിലേക്ക് കൈമാറാൻ അരനൂറ്റാണ്ടായി ജീവിതം സമർപ്പിച്ച ഈ മനുഷ്യനെയാണ് അരുവിത്തുറയും ഈരാറ്റുപേട്ടയും സ്നേഹത്തോടെ വിളിക്കുന്നത് – ബാബു ചേട്ടൻ. വായനയുടെ സന്ദേശം പുസ്തകങ്ങളെ വായിക്കുക മാത്രമല്ല, വായനയെ ജീവിതദൗത്യമായി ഏറ്റെടുത്തവരെ ആദരിക്കുക കൂടിയാണ്. അത്തരത്തിൽ തലമുറകളുടെ വായനാശീലങ്ങൾക്ക് നിശ്ശബ്ദമായി കരുത്തുപകർന്ന ഒരാളാണ് പാലാ Read More…
വിദ്യാഭ്യാസം ഭാവി ജീവിതത്തിന്റെ പാസ്പോർട്ട് :തിരുവഞ്ചൂർ രാധാകൃഷ്ണൻ
അരുവിത്തുറ: വിദ്യാഭാസം ഭാവിജീവിതത്തിന്റെ പാസ്പോർട്ടാണ്. വിദ്യാഭ്യാസം പരിഷ്കൃത വ്യക്തിത്വങ്ങളേയും അതിലൂടി പരിഷ്കൃത സമൂഹങ്ങളെയും രൂപപ്പെടു ത്തണമെന്നും ബഹു: കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 – 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോളേജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി Read More…











