മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.
പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി (73) അന്തരിച്ചു. സംസ്കാരം (വ്യാഴം ) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന സുനിൽ, രാജേഷ്, മരുമകൻ : സുനിൽ കുമാർ.
കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽപരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം നാളെ മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ: ജാൻസി ബേബി. ഭാര്യ: അക്സാ ജോബിൻ,മക്കൾ :ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.