teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ 18, 19 തീയതികളിൽ നടത്തും

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 18, 19 തീയതികളിൽ നടക്കും. പ്രവർത്തനങ്ങളുടെ മുന്നോടിയായി എല്ലാ വാർഡുകളിലും ശുചിത്വ സമിതികൾ ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി.

മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് അടിയന്തരമായി നീക്കം ചെയ്യുവാനും ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ,വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർ നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *