പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഒറവയ്ക്കൽ സ്വദേശികളായ സജിമോൻ വർഗീസ് ( 56) മിനിമോൾ മാത്യു ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30 യോടെ കൂരോപ്പട ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെടുങ്കണ്ടം സ്വദേശി എബ്രഹാം കെ.എമ്മിന് ( 52) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. കറുകച്ചാൽ നെടുങ്കന്നത്ത് വച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ നെടുംങ്കുന്നം സ്വദേശി എസ്.സന്തോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മേവട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.എൻ.പുരം സ്വദേശി അജിത് കുമാറിന് ( Read More…
കോഴിക്കോട് : കല്ലുത്താൻകടവ് ജംക്ഷനു സമീപം ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം. ഇരുവരും കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് Read More…