പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ചിറക്കടവ് പഞ്ചായത്തിലെ പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം സ്ഥാപിച്ചു. എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ശ്മശാനം കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാണ്. ശ്മശാനത്തിൻ്റെ സമർപ്പണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന Read More…
Author: editor
KPMS പൂഞ്ഞാർ യൂണിയൻ സമ്മേളവും തിരഞ്ഞെടുപ്പും നടന്നു
പൂഞ്ഞാർ: KPMS പൂഞ്ഞാർ യൂണിയൻ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം അജിത് കല്ലറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി കടനാട് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസ്സിഡന്റായി സുനു രാജു വും,സെക്രട്ടറിയായി വിമൽ വഴിക്കടവ്, ട്രഷറർ രാജേഷ് കാവാലം തുടങ്ങി പതിനൊന്നഗയൂണിയൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പഞ്ചമി കോഡിനേറ്റർ ബിന്ദു രാജേഷ്, മോഹനൻ കടനാട്, സുരേഷ് ചൂണ്ടച്ചേരി,അജീഷ മനോജ്, കെ.ടി ശാരധ സതീഷ് കെ. സി.ലത മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽലൈസന്‍സ് റദ്ദാക്കും : എംവിഡി മുന്നറിയിപ്പ്
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ Read More…
പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ Read More…
ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കൺവെൻഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു
ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ സി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹൻ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ജോർജ് വടക്കേൽ, ജോയ് സ്കറിയ, പി എസ് രമേശൻ, ബിൻസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു.
നരിവേലി അറയ്ക്കൽ റോഡ് നവീകരിച്ചു
കൊഴുവാനാൽ: മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നരിവേലി – അറയ്ക്കൽ റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, വാർഡ് മെമ്പർമാരായ മെർലി ജെയിംസ്, ആലീസ് ജോയി, ആനിസ് കുര്യൻ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് പി മറ്റം, ജെയിംസ് കോയിപ്രാ, Read More…
ബ്രില്യൻ്റ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യുവിന് ഫാ. ജോസഫ് കുരീത്തടം അവാർഡ്
പാലാ: സെൻ്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയ മികച്ച സംരംഭകനുള്ള 2024-ലെ ഫാ ജോസഫ് കുരീത്തടം അവാർഡിന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു അർഹനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചെയർമാനും പാലാ മാനേജ്മെൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് ടി ജെ ജേക്കബ്ബ്, അലുംനി അസ്സോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് ഫാ. Read More…
ലൈബ്രേറിയനെ ആവശ്യമുണ്ട്
ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലേക്ക് ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നെറ്റ് പി എച് ഡി ഉള്ളവർക്ക് മുൻഗണന, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15-03-2024. അപേക്ഷകൾ principalbvmhcc@gmail.com എന്ന ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കുന്നോന്നി:കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ദമ്പതികളായ തീക്കോയി സ്വദേശികളായ ദമ്പതികളെ ജോയി (69) ഭാര്യ മേഴ്സി (62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുന്നോന്നി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം.
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന്
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ്റെ ഇലക്ഷൻ കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന് നടക്കും. തിരുനക്കര മൈതാനിയിൽ 4 പി എം ന് നടക്കുന്ന കൺവെൻഷൻ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉൽഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എം പി, ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ സംബഡിക്കും. കൺവെൻഷനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് ശാസ്ത്രി Read More…











