crime

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; കൊടും ക്രിമിനൽ; ഈരാറ്റുപേട്ട സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

ഈരാറ്റുപേട്ട: കൊടും ക്രിമിനലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഈരാറ്റുപേട്ട സ്വദേശിയെ ജില്ലയില്‍ നിന്നും നാടുകടത്തി പോലീസ്. ഈരാറ്റുപേട്ട നടയ്ക്കല്‍ എംഇഎസ് ജംഗ്ഷന്‍ ഭാഗം വഞ്ചാങ്കല്‍ ആസിഫ് യൂസഫ് എന്നയാളെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്. കഴിഞ്ഞ കുറെ നാളുകളായി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, മോഷണം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നു പോലീസ് അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആണ് നടപടി.

bharananganam

യു ഡി എഫ് ൽ അഴിമതിപ്പണം വീതം വയ്ക്കുന്നത് സംബഡിച്ച തർക്കമെന്ന് എൽ ഡി എഫ്

ഭരണങ്ങാനം: യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണങ്ങാനം പഞ്ചായത്ത് ഭരണസമതിയിൽ അഴിമതിപ്പണം വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കമാണ് വൈസ് പ്രസിഡൻ്റിൻ്റെ രാജിയിൽ കലാശിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യു ഡി എഫ് നേതൃത്വത്തിൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന വൈസ് പ്രസിഡൻ്റിൻ്റെ ആരോപണം അത്യന്തം ഗൗരവമുള്ളതാണ്. എൽ ഡി എഫ് ൽ നിന്ന് വിജയിച്ച് കാലുമാറ്റത്തിലൂടെ യു ഡി എഫ് വൈസ് പ്രസിഡൻ്റായ ആൾ സ്വന്തം മുന്നണിയുടെ പ്രാദേശികനേതൃത്വത്തിനെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പാറമട ലോബിയ്ക്ക് ഒത്താശ Read More…

mundakkayam

പുഞ്ചവയൽ – പാക്കാനം – മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം നാളിതുവരെ ഈ റോഡ് പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ഭാ​ഗം കൂടി കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 എന്നീ Read More…

aruvithura

പാരിസ്ഥിതിക പുനസ്ഥാപനം; അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ഏകദിന സെമിനാർ

അരുവിത്തുറ : പാരിസ്ഥിതിക പുനസ്ഥാപനം വെല്ലുവിളികളും അവശ്യകതയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വനം വകുപ്പ് വൈൽഡ് ലൈഫ് എജ്യുകേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. Read More…

weather

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ Read More…

crime general

ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം

ഒരുവയസ്സുള്ള കുഞ്ഞിന് അമ്മയുടെ ക്രൂരമര്‍ദനം. ആലപ്പുഴ മാന്നാറിലാണ് സംഭവം. മര്‍ദന ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനല്‍കുകയുംചെയ്തു. കുട്ടംപേരൂര്‍ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മര്‍ദിച്ചത്. ‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ ഇവര്‍ വീണ്ടും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങിലുണ്ട്. ”നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിയ്ക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാന്‍ പറ്റത്തുള്ളൂവടാ. നീ കൊണ്ട് Read More…

general

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പ്രതികരിച്ചത്. കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു റെജി ലൂക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം Read More…

kanjirappalli

സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്ന് മറിഞ്ഞ് വീണ് യുവതിക്ക് പരുക്ക്

കാഞ്ഞിരപ്പളളി: സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കൂവപ്പള്ളി സ്വദേശി ഷെഫീനയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം. സ്കൂട്ടറിനെ ബസ് മറികടക്കുന്നതിനിടെ തട്ടുകയും മറിഞ്ഞ് വീഴുകയുമായിരുന്നുവെന്നു പറയപ്പെടുന്നു.

pala

മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും: ജോസ് കെ മാണി

മുന്നണി മാറുന്ന രീതി കേരള കോൺ​ഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു. ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഐഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി Read More…

general

ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്

ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…