മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു. ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഐഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിൽ ചേരുകയെന്നത്.
അതിൽ ഒരു മാറ്റവും ഇല്ല. ചില മാധ്യമ ഗോസിപ്പ് മാത്രമാണ്.ഒരു പാർട്ടിയുടെ കരുത്തുകൊണ്ടാണോ ജയിക്കുന്നത്. പല ഘടകങ്ങൾ കൊണ്ടാണ് ജയിക്കുന്നത്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.