general

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്

കോട്ടയം: ചങ്ങനാശേരി അതിരൂപത ആർ ച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. Read More…

kottayam

കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു

കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം സ്ഥിരികരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

job thalanad

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തലനാട്: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബർ മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.ഫോൺ :9946808584.

erattupetta

ഈരാറ്റുപേട്ട റഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ എഞ്ചിനീയറുടെ റിപ്പോർട്ട് തള്ളണം

ഈരാറ്റുപേട്ട; റഗുലേറ്റർ കം ബ്രിഡ്ജ് ഈരാറ്റുപേട്ട വടക്കേക്കര മുക്കടയിൽ നിർമ്മിക്കുന്നതിന് പ്രയോഗിക ബുദ്ധിമുട്ടും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമല്ലായെന്ന് കാണിച്ച് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ പാലാ കൊടുത്ത റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതായതു കൊണ്ട് തള്ളണമെന്ന് ജനകീയ വികസന ഫോറം ആവശ്യപ്പെട്ടു. തദ്ദേശ വകുപ്പ് പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിൽ ടൗൺ പ്രദേശത്തെ ഗതാഗത തിരക്ക് കുറക്കുന്നതിന് ഇന്നർ റിംഗ് റോഡ് പദ്ധതി എന്ന നിലയിൽ വടക്കേക്കരയിലെ മുക്കട ചെക്ക് ഡാം Read More…

obituary

ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച

ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി Read More…

obituary

തേവരുവാറ പള്ളിപ്പാറ ബദ്റുന്നിസ നിര്യാതയായി

ഈരാറ്റുപേട്ട :തേവരുവാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: ഫാസിൽ, ഫൗസിയ, മരുമക്കൾ ഷാഫി പിടിപ്പുരയ്ക്കൽ, ഹാദിയ പാറയിൽ. പാളയം പള്ളി മുൻ ഇമാം അബദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ് ബദറുന്നിസ. ഖബറടക്കം നടത്തി ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.

erattupetta

ഈരാറ്റുപേട്ടയിൽ പോലീസിനെ ആക്രമിച്ചന്നെ കേസിൽ 18 പേരെ വെറുതെ വിട്ട് ഉത്തരവായി

ഈരാറ്റുപേട്ട : 2014 ൽ പാർലമെൻ്റ് ഇലക്ഷനോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പോലീസിനെ ആക്രമിച്ചന്ന എടുത്ത കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, കെ, എഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ തുടങ്ങിയവ18 ഓളം പേരെയാണ് ഈ രാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വറുതെ വിട്ട് ഉത്തരാവായി. പോലീസ് ഇവരെ ക്രൂരമായി ലാത്തി ചാർജ് നടത്തി ഗുരുതരമായ പരുക്കേറ്റിരുന്നു. പോലീസിനെതിരെ നിയമനടപടികളുമായി പോയിഎങ്കിലും പോലീസ് വാഹനം ആക്രമിച്ചു, കൃത്യനിർവഹണം തടസപെടുത്തി തുടങ്ങിയ വകുപ്പ്കൾ പ്രകാരം കേസെടുത്തു. Read More…

erattupetta

കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ

ഈരാറ്റുപേട്ട: കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ നയനാർ ഭവനിൽ നടന്നു കോട്ടയം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപന പട്ടികയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളെ തീരുമാനിക്കുന്ന മാനദണ്ഡങ്ങളിൽ വില്ലേജുകൾ ഉൾപ്പെടുന്നില്ല അതുകൊണ്ട് ഈ വില്ലേജുകളെ ഒഴിവാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. Read More…

general

മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു

പനച്ചികപ്പാറ: മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജില്ലാ കോ-ഓർഡിനേറ്റർ എം. സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം ഏരിയ പ്രതിനിധി അവിനാശ് മൂസ ആശംസകൾ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 3 പത്രങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സ്കൂളിൽ ലഭ്യമാക്കും.

general

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കുറുമണ്ണ് : കാർഷിക മേഖലയിൽ കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർദ്ധിപ്പിച്ച് കാർഷിക പ്രവർത്തനത്തിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ബി ജോയി ജോസഫ് തൊടുപുഴ കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിന് പച്ചക്കറികൾ കൈമാറി നിർവഹിച്ചു. വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെത്തിച്ച് തൊടുപുഴ കാഡ് സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ ബാങ്ക് Read More…